ഇന്നത്തെ യൂവജന പ്രസ്ഥനങ്ങളും സഭയും എവിടെ എത്തി നിൽക്കുന്നു?

post watermark60x60

സഭയ്ക്ക് പ്രയോജനപ്പെടുന്ന യുവജനങ്ങളെ വാർത്തെടുക്കുവാൻ കഴിയാത്ത ഒരു അവസ്ഥയിലൂടെ സഭ ഇന്നു മുന്നോട്ട് പോകുന്നു. പിന്നിലേക്ക് നോക്കുമ്പോൾ പല സഭകളുടെയും വളർച്ചയ്ക്ക് മുഖ്യപങ്ക് വഹിച്ചത് സഭയിലെ യുവജനങ്ങളും യുവജന പ്രസ്ഥനങ്ങളുമായിരുന്നു. യുവജനങ്ങളെ പാടുവാനും പ്രാർഥിക്കുവാനും അവരുടെ താലന്തുകളെ മറ്റുള്ളവരുടെ മുന്പിൽ പ്രദർശിപ്പിക്കുവാനും സഭ മുൻപന്തിയിൽ നിന്നിരുന്നു. നല്ല ഒരു തലമുറയെ വാർത്തെടുക്കുവാൻ സഭ ഉത്സാഹം കാട്ടിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ അവസ്ഥ മാറിയിരിക്കുന്നു.

സഭയ്ക്കുള്ളിൽ യുവജനങ്ങൾ പാടുവാൻ പാടില്ല, പ്രാര്ഥിക്കുവാൻ പാടില്ല സംഗീതത ഉപകരണങ്ങൾ ഉപയോഗിക്കരുത് എന്നിങ്ങനെ പോകുന്നു നിയമാവലികൾ .ഇതിനൊക്കെ പിന്നിൽ നിന്ന് പ്രവർത്തിക്കുന്നത് സഭയ്ക്കുള്ളിലെ സ്ഥാനമോഹികളും സ്വാർത്ഥ തല്പരരുമായ ചില ആളുകളാണ്. ഇവർക്ക് പിന്തുണയുമായി, സഭനേതൃത്വങ്ങളും കൂട്ടുനിൽക്കുന്നു. ആത്മീക പക്വത പ്രാപിച്ചവർ തങ്ങളുടെ ഭൗതീക നന്മയും സ്ഥാന മാനങ്ങളും ലക്ഷ്യമാക്കി പാലിൽ വെള്ളം ചേർക്കുന്നതുപോലെ സത്യ ഉപദേശങ്ങളിൽ മാറ്റം വരുത്തുന്നു. ഇതു മൂലം വചനവുമായി ബന്ധമില്ലാതെ യുവജനങ്ങൾ തെറ്റിപ്പോകുവാൻ കാരണമാകുന്നു.ഇവരെ വളർത്തി നേർവഴി പറഞ്ഞു കൊടുക്കേണ്ടവർ തന്നെ അവരെ അകറ്റികളയുന്നത് ശരിയല്ല. അവർക്കു വേണ്ട കൈത്താങ്ങലുകൾ ലഭിക്കാതെ വരുമ്പോൾ അവർ തന്നെത്തന്നെ മറന്നു ലോകപരമായ ജീവിതത്തിലേക്കും കൂട്ട് കെട്ടുകളിലേയ്ക്കും വഴുതി വീഴുകയും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറുകയും ചെയ്യുന്നു.. ഇതൊക്കെ കണ്ടിട്ടും കാണാത്ത രീതിയിൽ അവരുടെ മാതാപിതാക്കളെ മാത്രം കുറ്റപ്പെടുത്താതെ അതിൽ സഭയ്ക്കും പങ്ക് ഉണ്ടെന്നു ഓർക്കുന്നത് നല്ലതായിരിക്കും
‘അവൻ വളരേണം, ഞാനോ കുറയേണം’ എന്ന് എഴുതിയ പ്രകാരം ഈ ദിവസങ്ങൾ സഭ ഉണരേണ്ടതായിരിക്കുന്നു കുശവൻ കളിമണ്ണ് കൊണ്ട് തിളങ്ങുന്ന മൺപാത്രം എങ്ങനെ ഉണ്ടാക്കുന്നുവോ അതുപൊലെ നല്ലൊരു യുവതലമുറയെ വാർത്തെടുത്തു ദൈവരാജ്യത്തിൻറെ കെട്ടുപണിക്ക് ഉതകുന്ന മാന പത്രങ്ങൾ ആയി മാറ്റുവാൻ സഭയ്ക്ക് കഴിയട്ടെ എന്ന് ആശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു . യുവജനങ്ങളുടെ ആത്മീയ വളർച്ച ലക്ഷ്യമാക്കി റ ക്രിയാത്മകമായ കാര്യപരിപാടികൾ സഭയും യുവജനപ്രസ്ഥാനങ്ങളും അവലംബിലേക്കേണ്ടിയിരിക്കുന്നു.

Download Our Android App | iOS App

ജിൻസ് കെ മാത്യു
സബ് എഡിറ്റർ, ക്രൈസ്തവ എഴുത്തുപുര

-ADVERTISEMENT-

-ADVERTISEMENT-

You might also like