വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കാൻ | Living Together Without Marriage

നീന സാധാരണ മലയാളി പെണ്‍കുട്ടി….. വിദേശത്ത് ജോലി ചെയ്യുന്ന മാതാപിതാക്കള്‍….. +2 പഠനം വരെ വിദേശത്തായിരുന്നു നീന. ഉപരിപഠനതിനായി ഓസ്ത്രേലിയയിലേക്ക് അഡ്മിഷന്‍ ലഭിച്ചു. പഠനത്തില്‍ മിടുക്കിയായിരുന്ന നീനയ്ക്ക് ഉയര്‍ന്ന നിലയില്‍ എത്തിച്ചേരണം എന്ന ആഗ്രഹത്തോടെയാണ് ഓസ്ത്രേലിയയിലേക്ക് പഠനത്തിനായി കടന്നുപോയത്. പഠനം തുടങ്ങി… താമസം ലഭിച്ചത് ഷെയറിങ്ങില്‍ ആയിരുന്നു. കോളേജിലെ സുഹൃത്തുക്കളായ പെണ്‍കുട്ടികളും ചില ആണ്‍കുട്ടികളും ഒരു വീട്ടിലായിരുന്നു താമസം. ആദ്യം ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീടുള്ള ജീവിതം വളരെ രസകരമായി തോന്നി. സ്വാതന്ത്ര്യം പരമാവധി ആഘോഷിച്ച ദിനങ്ങളായിരുന്നു അത്. വിശാല്‍ എന്ന തന്‍റെ സഹപാഠിയോട് കൂടുതല്‍ അടുത്തു. അങ്ങനെ അവര്‍ പുതിയ ഒരു ഫ്ലാറ്റ് എടുത്ത്‌ ഭാര്യ- ഭര്‍ത്താക്കന്മാരെ പോലെ ജീവിതം ആരംഭിച്ചുകഴിഞ്ഞു. പഠനം കഴിഞ്ഞപ്പോള്‍ ഇരുവരും സ്വന്തം നാട്ടിലേക്ക് മടങ്ങി . വിശാലിന്‍റെ വിവാഹം കഴിഞ്ഞു.എന്നാല്‍ കുറ്റബോധം നിറഞ്ഞ മനസുമായി നീന ഇന്നും വിവാഹം കഴിക്കാതെ ജീവിതം തള്ളി നീക്കുന്നു.

കുടുംബജീവിതത്തെകുറിച്ചും ലൈംഗീകതയെ കുറിച്ചുമുള്ള ഇന്നത്തെ തലമുറയുടെ കാഴ്ചപ്പാട് വെത്യസ്തപ്പെട്ടിരിക്കുന്നു. പാവനമായും വിശുദ്ധമായും കണ്ടിരുന്ന പഴയ കാലഘട്ടമല്ല ഇന്ന്.കുടുംബം എന്നത് അനാവശ്യമായ ഒരു വസ്തുതയായി കാണുന്ന ഇന്നത്തെ തലമുറ ‘തെറ്റുകളെ ശരിയാക്കി’ ജീവിതത്തില്‍ പ്രാവര്‍ത്തികം ആക്കുകയാണ്.


മാറിയ ജീവിതവും പുതിയ കാഴ്ചപാടുകളും

വിവാഹിതരായി കുടുംബം എന്ന സംവിധാനത്തില്‍ വിശ്വസ്തത പുലര്‍ത്തി ജീവിക്കുവാന്‍ കഴിയാത്ത മാനസികസ്ഥിതി ഇന്നത്തെ തലമുറയില്‍ അറിഞ്ഞോ അറിയാതെയോ വളര്‍ന്നുകഴിഞ്ഞു.ഇവിടെ പരസ്പരം കടപ്പാടുകളും ഉത്തരവാദിത്തങ്ങളും ഇല്ല എന്നുള്ളത് ഇത്തരം ജീവിത ശൈലി യുവജനങ്ങളില്‍ വേഗത്തില്‍ വളരുവാന്‍ കാരണമായി.കുടുംബം എന്ന സംവിധാനത്തില്‍ ആകുമ്പോള്‍ സ്വാതന്ത്ര്യം നഷ്ട്ടമാകുന്നു എന്ന കാരണം കൊണ്ടാണ് ലിവിംഗ് ടുഗെതെര്‍ എന്ന ഈ ജീവിത ശൈലി ഇന്നത്തെ തലമുറയെ സ്വാധീനിക്കുവാന്‍ കാരണം. എപ്പോള്‍ വേണമെങ്കിലും പങ്ങാളിയെ മാറുവാനും അടുത്തയാളെ തിരഞ്ഞെടുക്കാനും ഉള്ള സാഹചര്യം ഈ ബന്ധത്തില്‍ നിലനില്‍ക്കുന്നു.

കുടുംബ ബന്ധങ്ങള്‍ അന്യമാകുമ്പോള്‍ 

വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടിരുന്ന ലിവിംഗ് ടുഗേതെര്‍ എന്ന ഈ ജീവിതശൈലി ഇന്നു നമ്മുടെ കുഗ്രാമങ്ങളില്‍ പോലും സ്വാധീനം ചെലുത്തിയിരിക്കുന്നു എന്നതാണ് സത്യം. മുംബൈ, ഡല്‍ഹി, ചെന്നെ തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ വിദ്യാഭ്യാസ്സത്തിന് വരുന്ന യുവജനങ്ങളായ  കോളജ്ജ് വിദ്യാര്‍ഥികളും ഉദ്യോഗസ്തരായ ചെറുപ്പക്കാരും ഇന്നു വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നു എന്ന് 2012 ല്‍ ഇന്ത്യ ടുഡേ മാസിക നടത്തിയ സര്‍വെയില്‍ വ്യക്തമാകുന്നു. കുടുംബ ബന്ധങ്ങളിലുള്ള അടുപ്പമില്ലയ്മ , പിതാവിന്‍റെ സ്നേഹകിട്ടാത്തവര്‍, മാതാവിന്‍റെ വാത്സല്യം ലഭിക്കാത്തവര്‍ എന്നിവരില്‍  സുഹൃത്ത് ബന്ധങ്ങള്‍ കൂടുതലായിരിക്കും. ഇങ്ങനെ ഉള്ളവരിലാണ്   ലിവിംഗ് ടുഗേതെര്‍ ജീവിത ശൈലി കൂടുതലായി കാണപ്പെടുന്നത് എന്ന് മന:ശാസ്ത്രന്ജന്‍മാര്‍ വിലയിരുത്തുന്നു. കാരണം കുടുംബ ബന്ധങ്ങളെക്കള്‍ ഇത്തരക്കാര്‍ക്ക് സുഹൃത്ത് ബന്ധങ്ങളാണ്. ഇങ്ങനെ ഉള്ളവരില്‍ കുടുംബ ജീവിതം ആവശ്യമായി തോന്നുകയില്ല.കാരണം ഇത്തരത്തിലുള്ള ഒരു കുടുംബജീവിതം അവര്‍ അനുഭവിച്ചിട്ടില്ല എന്നത് തന്നെ.നിയമപരമായി വിവാഹം ചെയ്താല്‍ ഉത്തരവാദിത്തങ്ങളും കടമകളും നിര്‍വഹിക്കേണ്ടിവരുംഎന്ന ചിന്ത വിവാഹത്തില്‍ നിന്നും ഇത്തരക്കാരെ പിന്തിരിപ്പിക്കുന്നു.

 ബാധ്യതയായി മാറുന്ന കുഞ്ഞുങ്ങള്‍

ലിവിംഗ് ടുഗേതെരായി ജീവിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും മക്കള്‍ ഒരു ബാധ്യതയാണ്‌. ചെറുപ്പക്കാലത്ത് മാതാപിതാക്കളില്‍ നിന്നും സ്നേഹം ലഭിക്കാതെ വരുന്നതുകൊണ്ട് മക്കളിലേക്കും സ്നേഹം പകരുവാന്‍ ഇത്തരക്കാര്‍ വിമുഖത കാണിക്കുന്നു. അതിനാല്‍ ഇത്തരക്കാര്‍ കുഞ്ഞുങ്ങളെ ഒഴിവാക്കുവാന്‍ താല്പര്യപ്പെടുന്നു.

വിലക്കുകള്‍ ഇല്ലാത്ത ലൈംഗീകത

വിലക്കുകളോ ഉപധികാളോ ഇല്ലാതെ ലൈംഗീകത ആസ്വദിക്കാനുള്ള ഒരു മാര്‍ഗമായിട്ടാണ് ലിവിംഗ് ടുഗേതെറിനെ ഇന്നത്തെ തലമുറ കാണുന്നത്. ഭാര്യാഭതൃബന്ധത്തിലുള്ള ലൈംഗീകതയല്ല ലിവിംഗ് ടുഗെതെര്‍ ബന്ധത്തിലുള്ള ലൈംഗീകത. ഭാര്യാഭതൃബന്ധത്തിലുള്ള ലൈംഗീകത നിസ്വാര്‍ത്ഥമായ സ്നേഹവും പരസ്പര ഹൃദയബന്ധവുമാണ്. എന്നാല്‍ ലിവിംഗ് ടുഗെതെര്‍ ബന്ധത്തിലുള്ള  ലൈംഗീകത വികാര (Emotional)പരമായ ഒന്നാണ്.

വിദേശരാജ്യങ്ങളില്‍ ലിവിംഗ് ടുഗെതെര്‍  ഏക പിതൃത്വം( Single Parenthood) ഉണ്ടാക്കുന്ന പ്രത്യാഘ്യാതങ്ങള്‍ ചില്ലറയല്ല. കാരണം മകനോ/ മകളോ ജനിച്ചുകഴിഞ്ഞാല്‍ ഉപേക്ഷിച്ച് പോകുന്ന പിതാവോ മാതാവോ വളര്‍ത്തിയെടുക്കുന്നത് കുറ്റവാളികളെയാണ്. മാതാവിന്‍റെയോ പിതാവിന്‍റെയോ സ്നേഹം ലഭിക്കാതെ വളരുന്ന കുഞ്ഞുങ്ങള്‍ വൈകാതെ കുറ്റവാളികള്‍ ആയി മാറുന്നു.

ലിവിംഗ് ടുഗെതെര്‍ ഒരിക്കലും ധാര്‍മികവും ദൈവീകവും അല്ല. ദൈവം വിഭാവനം ചെയ്യ്‌ത കുടുംബം എന്ന വ്യവസ്ഥിതിയെ അപ്പാടെ തകിടം മറിക്കുന്ന ഇത്തരം ചിന്താഗതികള്‍  അപകടകരമായ ഒരു തലമുറയെ സൃഷ്ട്ടിക്കുവാന്‍ മാത്രമേ ഇടയായി തീരുകയുള്ളു. കുടുംബ ജീവിതം ഇല്ലാത്ത കുറെ സ്ത്രീ- പുരുഷന്‍മാരെയും  അനാഥരായ കുറെ അധാര്‍മിക തലമുറയും രൂപപ്പെടുത്തുവാന്‍ ഇത്തരം ജീവിത ശൈലി കാരണമായി തീരുന്നു.

ഫിന്നി കാഞ്ഞങ്ങാട് 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.