ബഹ്റൈനിൽ ‘കൊയ്നോണിയ 2026 – മ്യൂസിക് ഓഫ് ഫെലോഷിപ്പ്’ സംഗീതസായാഹ്നം ഇന്ന് നവംബർ 16-ന്

മനാമ: മിഡിൽ ഈസ്റ്റ് പെന്തക്കോസ്തൽ ചർച്ച് (MEPC) കിംഗ്ഡം ഓഫ് ബഹ്റൈന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘കൊയ്നോണിയ 2026 – മ്യൂസിക് ഓഫ് ഫെലോഷിപ്പ്’ സംഗീതസായാഹ്നം ഇന്ന് (നവംബർ 16, തിങ്കളാഴ്ച) വൈകുന്നേരം 7.30 മുതൽ 9.30 വരെ സിഖായയിലെ ഷാരോൺ ഫെലോഷിപ്പ് ഹാളിൽ നടക്കും.

News Middle Advt Banner

‘ആത്മാവിന്റെ ഐക്യം സമാധാനബന്ധത്തിൽ കാത്തുസൂക്ഷിക്കുക’ (എഫെസ്യർ 4:3) എന്ന ബൈബിൾ വചനത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സംഗീതസായാഹ്നത്തിൽ MEPC അംഗസഭകളിൽ നിന്നുള്ള വിവിധ ഗായകസംഘങ്ങൾ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ആരാധനയിലൂടെയും സംഗീതത്തിലൂടെയും വിശ്വാസികൾക്കിടയിൽ ആത്മീയ ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. വിവിധ സഭകളിലെ വിശ്വാസികളെ ഒരുമിപ്പിക്കുന്ന ഈ സംഗീതസംഗമം അനുഗ്രഹപ്രദമായ കൂട്ടായ്മയ്ക്കും ആരാധനയ്ക്കും വേദിയാകും.

പരിപാടിയുടെ വിജയത്തിനായി എല്ലാ വിശ്വാസികളുടെയും പ്രാർത്ഥനയും സഹകരണവും സംഘാടകർ അഭ്യർത്ഥിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading