കെ ഈ സെർവ് 2026-സിൻടെക് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ഷാർജ നോക്കോട്ട് മത്സരങ്ങൾ ഇന്ന് 6:30 ന് നടക്കും
KE INTERNATIONAL NEWS DESK
ഷാർജ: ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്റർ പ്രൊജക്റ്റ് ഡിപ്പാർട്ട്മെന്റ് നേതൃത്വത്തിൽ നടത്തപ്പെടുന്ന ബാഡ്മിൻ ടൂർണമെന്റ് കെ ഇ സെർവ് 2026 സിൻടെക് കപ്പ് ഷാർജയിലെ നോക്കോട്ട് മത്സരങ്ങൾ നാളെ വൈകുന്നേരം 6:30 മുതൽ ഷാർജ ജന്കി സ്പോർട്സ് ബാഡ്മിന്റൺ കോർട്ടിൽ വച്ച് നടക്കും. ഷാർജയിലെ ദൈവസഭകളുടെ വലിയ പങ്കാളിത്തമാണ് ടൂർണമെന്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 30 പരം ടീമുകൾ ഷാർജ മത്സരങ്ങളിൽ പങ്കെടുക്കും.

വിവിധ ദൈവ സഭകളുടെ നേതൃത്വ നിരയിൽ ഉള്ള ദൈവദാസന്മാർ പങ്കെടുക്കും.
തികഞ്ഞ പ്രേഫെഷനലിസത്തോടും അച്ചടക്കത്തോടും സംഘടിപ്പിക്കുന്ന ഈ മത്സരങ്ങൾ ഇതിനോടകം തന്നെ യൂ. എ. ഈ ലെ ക്രൈസ്തവ വിശ്വാസ സമൂഹത്തിന്റെ പ്രസംശ പിടിച്ചു പറ്റിയിട്ടുണ്ട്. ബി. ഡബ്ലൂ. എഫ് അംഗീകൃത അമ്പയേഴ്‌സ് ആണ് മാച്ചുകൾ നിയത്രിക്കുന്നത്.
സിൻടെക് ടെക്നിക്കൽ സർവീസസിന്റെ മുഖ്യ പങ്കാളിത്തത്തോടെയും ഹെഡ്ജസ് ഇൻഫർമേഷൻ ടെക്നോളജിയുടെയും മണിയാട്ട് ഗ്രൂപ്പിന്റെയും സഹകരണത്തോടെയുമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. യാസ് മെഡ് ആണ് ഷാർജാ ടൂർണമെന്റിന് വൈദ്യസഹായം നൽകുന്നത്.
നവംബർ 22-ന് അബുദാബിയിൽ നടക്കും. നവംബർ 29-ന് ഷാർജയിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ അരങ്ങേറും.
ആദ്യ സീസണിന്റെ വൻ വിജയത്തിനുശേഷം സംഘടിപ്പിക്കുന്ന രണ്ടാം സീസണിൽ 60-ലധികം ടീമുകളാണ് മാറ്റുരയ്ക്കുന്നത്. സംഘാടന മികവുകൊണ്ടും വ്യത്യസ്തമായ കായിക കൂട്ടായ്മകൊണ്ടും ശ്രദ്ധേയമാകുന്ന ടൂർണമെന്റ് യുവജനങ്ങളിൽ ആരോഗ്യപരിപാലനത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനൊപ്പം യു.എ.ഇ.യിലെ വിവിധ ദൈവസഭകൾ തമ്മിലുള്ള സൗഹൃദവും ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്തുന്നതിനും വേദിയാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
ക്രൈസ്തവ എഴുത്തുപുര നേതൃത്വത്തിൽ മത്സരങ്ങൾക്കുള്ള അവസാനമൊരുക്കങ്ങളും പൂർത്തിയായി.

- Advertisement -


Comments are closed.