ജെസി സണ്ണിയുടെ സംസ്കാര ശുശ്രൂഷ മാർച്ച് 2 ന്
ഇടയ്ക്കാട്: പത്തനാപുരത്ത് നടന്ന വാഹനാപകടത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ട ജെസിസണ്ണിയുടെ സംസ്കാര ശുശ്രൂഷകൾ മാർച്ച് 2 ന് നടക്കും. ഭൗതിക ശരീരം രാവിലെ 8 ന് ഇടയ്ക്കാട് ജംഗ്ഷന് സമീപമുള്ള (ശാലേം എ.ജി സഭയ്ക്ക് സമീപം) ആലുംമൂട്ടിൽ ഭവനത്തിൽ എത്തിക്കും. തുടർന്ന് 8.30 ന് ശുശ്രൂഷകൾ ആരംഭിച്ച് ഭവനത്തിലെ ശുശ്രൂഷകൾ 12.30 ന് സമാപിക്കും. ഉച്ചയ്ക്ക് 1 ന് ചാത്താകുളത്തുള്ള ശാലേം എ.ജി സെമിത്തേരിയിൽ സംസ്കാരം നടത്തും.
ഇടയ്ക്കാട് ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സ്ഥാപകാംഗങ്ങളിൽ പെട്ട ആലുംമൂട്ടിൽ പാപ്പച്ചായൻ്റെയും പൊന്നമ്മാമ്മയുടെയും മകളാണ്.
ജെസിയുടെ ഭർത്താവ് ബ്രദർ സണ്ണി ഗൾഫിൽ വച്ച് ഒരു അപകടത്തിൽ വർഷങ്ങൾക്കു മുൻപ് നിത്യതയിൽ ചേർക്കപ്പെട്ടു.
മക്കൾ സ്റ്റെഫി, സിജോ. രണ്ടു പേരും വിവാഹിതരാണ്.


- Advertisement -



Comments are closed, but trackbacks and pingbacks are open.