മലയാളി പെന്തെക്കൊസ്തൽ അസ്സോസിയേഷൻ യു.കെ നാഷണൽ കോൺഫറൻസ്സ് സൗതാംപ്റ്റണിൽ ഒരുക്കങ്ങങ്ങൾ പുരോഗമിക്കുന്നു

യു.കെ: യു.കെയിലെ മലയാളി പെന്തെക്കൊസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തെക്കൊസ്തൽ അസോസിയേഷന്റെ 23 മത് നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ തുറമുഖ പട്ടണമായ സൗതാംപ്റ്റണിൽ വെച്ചു 2026 ഏപ്രിൽ 3 മുതൽ 5 വരെ നടക്കും.

എം.പി.എ യു.കെയുടെ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം നിർവഹിക്കും. ഈ വർഷത്തെ മുഖ്യ പ്രഭാഷകരായി പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ, പാസ്റ്റർ സജു മാവേലിക്കര, സിസ്റ്റർ ബിജി സിസിൽ ചീരൻ എന്നിവർ ദൈവ വചനം ശുശ്രൂഷിക്കുകയും, ഡോ ബ്ലസൻ മേമന ആരാധനകൾക്ക് നേതൃത്വം നൽകും.

കോൺഫ്രൻസ് വിപുലമായ രീതിയിൽ നടത്തപെടുന്ന ക്രമീകരണങ്ങൾക്കായി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് പാസ്റ്റർ പി സി സേവ്യർ , സെക്രട്ടറി പാസ്റ്റർ ജിനു മാത്യു , ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബിജു ദാനിയേൽ, ട്രഷറർ പാസ്റ്റർ റോജി രാജു എന്നിവർ പ്രവർത്തിച്ചു വരുന്നു. 2026 ഏപ്രിൽ 3 വെള്ളിയാഴിച്ച രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന മീറ്റിങ്ങുകൾ ഏപ്രിൽ 5 ഞായറാഴ്ച പൊതു ആരാധനയോടെ അവസാനിക്കും.

വാർത്ത : പോൾസൺ ഇടയത്ത്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading