പാസ്റ്റർ ടി സി കോശിയുടെ സംസ്കാര ശുശ്രൂഷകൾ നടന്നു
ചിക്കാഗോ: ഐപിസി സീനിയർ ശുശ്രൂഷകനും സൺഡേ സ്കൂൾ അസോസിയേഷന്റെ മുൻ ഡയറക്ടറുമായിരുന്ന നിത്യതയിൽ പ്രവേശിച്ച പാസ്റ്റർ ടി സി കോശിയുടെ ശവസംസ്കാര ശുശ്രൂഷകൾ ശുശ്രൂഷകൾ ജനുവരി 16,17 തീയതികളിൽ ചിക്കാഗോയിൽ വെച്ച് നടന്നു. സയോൻ ക്രിസ്ത്യൻ ചർച്ചിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനത്തിലും ശവസംസ്കാരം ശുശ്രൂഷകളിലും കൊടിയ തണുപ്പിനെ വകവെക്കാതെ കുടുംബാംഗങ്ങളും വിശ്വാസ സമൂഹവും പങ്കെടുത്ത് കോശി സാറിന് യാത്രാമൊഴി ചൊല്ലി.
പാസ്റ്റർമാരായ ജോർജ് കെ സ്റ്റീഫൻസൺ, കെ പി മാത്യു, ജോഷ് മാത്യു, സാംസൺ സാബു എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഐപിസി സെൻട്രൽ റീജിയനു വേണ്ടി പാസ്റ്റർ പിസി മാമൻ, ചിക്കാഗോയിലെ വിവിധ പെന്തക്കോസ് സഭകൾക്കു വേണ്ടി പാസ്റ്റർ സേവിയർ ജെയിംസ്, മാധ്യമങ്ങൾക്ക് വേണ്ടി കുര്യൻ ഫിലിപ്പ്, ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷന് വേണ്ടി കെ എം ഈപ്പൻ തുടങ്ങിയ നിരവധി പേർ അനുസ്മരണ സന്ദേശങ്ങൾ അറിയിച്ചു.
നൈൽസ് സിറ്റിയിലുള്ള മേരി ഹിൽ സെമിത്തേരിയിലാണ് ഭൗതിക അവശിഷ്ടം സംസ്കരിച്ചത്.

വാർത്ത: കുര്യൻ ഫിലിപ്പ്

- Advertisement -



Comments are closed, but trackbacks and pingbacks are open.