വിശ്വാസികൾ ക്രിസ്തുവിൻ്റെ വിജയ ചരിത്രം തുടരണം : ഡോ.കെ.ജെ. മാത്യു

മരണം കൊണ്ടവസാനിക്കുമെന്നു ലോകം കരുതിയിടത്തു നിന്നും അത്ഭുതകരമായ ഉയിർപ്പിലൂടെ മരണത്തെ ജയിച്ച ക്രിസ്തു നമ്മുടെ കരുത്താണെന്നും വിശ്വാസത്തിൻ്റെ ആണിക്കല്ലാണെന്നും സൗത്തിന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി ഡോ.കെ.ജെ. മാത്യു പ്രസ്താവിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷനിൽ ചൊവ്വാഴ്ച രാത്രിയിൽ മുഖ്യസന്ദേശം നല്കുകയായിരുന്നു ഡോ.കെ.ജെ. മാത്യു. പാപം ചെയ്തു ദൈവത്തിൽ നിന്നും അകന്നു പോയ മാനവകുലത്തിൻ്റെ പാപപരിഹാര യാഗമായി തീരുവാൻ ക്രിസ്തുവിനു കഴിഞ്ഞു. ആ പാപപരിഹാര യാഗത്തിലൂടെ എല്ലാവർക്കും ജയം നല്കുവാൻ ക്രിസ്തുവിൻ്റെ സഹനം എത്രയായിരുന്നു എന്നും വിശ്വാസികൾ ചിന്തിക്കുകയും ആ കരുണയുടെ തുടർച്ചയ്ക്കായി സമർപ്പിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആ വിജയ ചരിത്രം തുടരുവാൻ ക്രിസ്തുവിൻ്റെ അനുയായികൾ ശ്രദ്ധാപൂർവ്വം ജീവിക്കണമെന്നും പ്രതികൂലങ്ങളെ അനുകൂലമാക്കിയ ചരിത്രത്തിൻ്റെ തുടർച്ചക്കാരായി ഭക്തർ വിശ്വാസ ജീവിതം തുടരണമെന്നും ഡോ.കെ.ജെ. മാത്യു തുടർന്നു.

 

എ ജി സഭ മധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ.സജി അദ്ധ്യക്ഷനായിരുന്നു.

സഭാ യുവജന വിഭാഗം മുൻ പ്രസിഡൻറും അടൂർ സെക്ഷൻ പ്രസ്ബിക്ടറുമായ പാസ്റ്റർ ജോസ് ടി ജോർജ് സന്ദേശം നല്കി. പാസ്റ്റർ അനീഷ് കെ.ഉമ്മൻ, മാത്യൂസ് കെ.ലൂക്കോസ് എന്നിവർ ആശംസാ സന്ദേശങ്ങൾ നല്കി.

സിസ്റ്റർ മിനി ജോസഫ്, ബ്രദർ ഏബ്രഹാം.പി,പാസ്റ്റർ ജെ.പി.ബോവസ്, പാസ്റ്റർ പ്രിൻസ് എം എന്നിവർ പ്രാർത്ഥനാ ശുശ്രൂഷ നയിച്ചു. പാസ്റ്റർ സാബു ചാരുംമൂടിൻ്റെ നേതൃത്വത്തിൽ എ ജി ക്വയർ ഗാനശുശ്രൂഷ നയിച്ചു. പാസ്റ്റർ ബാലചന്ദ്രൻ പ്രാരംഭ പ്രാർത്ഥനയും പാസ്റ്റർ പി.ബേബി സമാപന പ്രാർത്ഥനയും നടത്തി.

ബുധൻ രാവിലെ ഒൻപതിന് നടന്ന പാസ്റ്റേഴ്സ് കോൺഫറൻസിൽ സഭാ മുൻ സെക്രട്ടറി പാസ്റ്റർ ഫിന്നി ജോർജ് മുഖ്യ സന്ദേശം നല്കി. ചെങ്ങന്നൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷൈജു തങ്കച്ചൻ അദ്ധ്യക്ഷനായിരുന്നു. പതിനൊന്നിന് സഭയുടെ പുതിയ ഓഫീസ് ബിൽഡിംഗിൻ്റെ സമർപ്പണം സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേലിൻ്റെ നേതൃത്വത്തിൽ നടന്നു. ഉച്ചയ്ക്ക് രണ്ടിന് നടന്ന സെമിനാറിൽ ചങ്ങനാശേരി സെക്ഷൻ പ്രസ്ബിക്ടർ പാസ്റ്റർ ബിജി ഫിലിപ്പ് പുനലൂർ ബഥേൽ ബൈബിൾ കോളേജ് വൈസ് പ്രിൻസിപ്പാൾ പാസ്റ്റർ ഡി.മാത്യൂസ് എന്നിവർ പ്രസംഗിച്ചു. നെടുങ്കണ്ടം സെക്ഷൻ പ്രസ്ബിക്ടർ പാസ്റ്റർ ഷൈൻ മാത്യു അദ്ധ്യക്ഷനായിരുന്നു.

 

ബുധൻ രാത്രി നടന്ന പൊതുയോഗത്തിൽ ബഥേൽ ബൈബിൾ കോളേജ് അധ്യാപകൻ പാസ്റ്റർ നിറ്റ്സൺ കെ.വർഗീസ്, സഭാ യുവജന വിഭാഗം മുൻ പ്രസിഡൻ്റ് പാസ്റ്റർ ഷാജി യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.

ദക്ഷിണ മേഖലാ ഡയറക്ടർ പാസ്റ്റർ ആർ.സനൽ കുമാർ അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ പി.എം.ജോയി, പാസ്റ്റർ റെജി ഓതറ എന്നിവർ ആശംസാ സന്ദേശങ്ങൾ നല്കി. പ്രയർ ഡിപ്പാർട്ട്മെൻ്റ് നയരേഖ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ സഭാ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പിന് നല്കി പ്രകാശനം ചെയ്തു. പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള പ്രസ്താവന നടത്തി.

സിസ്റ്റർ സിസിലി മാത്യു, ബ്രദർ ഏബ്രഹാം തോമസ്,പാസ്റ്റർ എസ്.എൽ.ബാബു, പാസ്റ്റർ പി.ഡി.ഡേവിഡ് എന്നിവർ പ്രാർത്ഥനാ ശുശ്രൂഷ നയിച്ചു. പാസ്റ്റർ ജോൺ മാത്യുവിൻ്റെ നേതൃത്വത്തിൽ എ ജി ക്വയർ ഗാനശുശ്രൂഷ നയിച്ചു. പാസ്റ്റർ സാം പി.ഡാനിയേൽ പ്രാരംഭ പ്രാർത്ഥന നടത്തി.അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു, സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, കൗൺസിലംഗം പാസ്റ്റർ ബാബു വർഗീസ് എന്നിവർ നേതൃത്വം നല്കി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading