ബ്ലെസ് അടിമാലി ഫെബ്രുവരി 12 മുതൽ

അടിമാലി: അടിമാലി പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ബ്ലെസ്സ് അടിമാലി 2026 എന്ന പേരിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഫെബ്രുവരി 12 വ്യാഴം മുതൽ 15 ഞായർ വരെ അടിമാലി പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും.

ദിവസവും വൈകുന്നേരം 5.30 മുതൽ 9 വരെ നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ ഷാജി യോഹന്നാൻ (പത്തനാപുരം), വർഗീസ് എബ്രഹാം (രാജു മേത്ര, റാന്നി), പി സി ചെറിയാൻ (റാന്നി), കെ ജെ തോമസ് (കുമളി) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. അനുഗ്രഹീത ഗായകൻ പോൾസൺ കണ്ണൂർ നേതൃത്വത്തിലുള്ള ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പാസ്റ്റർ കെ കെ സണ്ണി ജനറൽ കോർഡിനേറ്ററായി ഉള്ള കൺവൻഷൻ കമ്മിറ്റിയിൽ പാസ്റ്റർ ജോയ് പെരുമ്പാവൂർ (പ്രയർ കൺവീനർ), പാസ്റ്റർ പിടി ആൻറണി (ഫിനാൻസ് കൺവീനർ), പാസ്റ്റർ തിമോത്തിയോസ് കെ, പാസ്റ്റർ ജെയിംസൺ പി ദേവസി (പബ്ലിസിറ്റി കൺവീനേഴ്സ്), പാസ്റ്റർ സജി പി വി, പാസ്റ്റർ ബേബിച്ചൻ സി, പാസ്റ്റർ വിനോദ് വി എസ്, പാസ്റ്റർ പോൾ രാജ് (പേട്രൻസ്) എന്നിവരുടെ നേതൃത്വത്തിൽ കൺവൻഷന്റെ അനുഗ്രഹത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.

വാർത്ത : സന്തോഷ് ഇടക്കര

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading