അടൂർ : വയലാ എബനേസർ കോട്ടേജിൽ പാസ്റ്റർ ബോവസ് ഡാനിയേൽ (71) കർത്താവിൽ നിദ്രപ്രാപിച്ചു. മേഴ്‌സി ബോവസാണ് സഹധർമിണി. വയല ഐപിസി കർമ്മേൽ സഭാംഗമാണ്. ഐപിസി പുനലൂർ സെന്റർ, ഐപിസി അടൂർ വെസ്റ്റ് സെന്റർ എന്നീ സെന്ററുകളിലെ വിവിധ സഭകളിൽ ശുശ്രുഷിച്ചിട്ടുണ്ട്.പ്രിയ കർത്തൃദാസൻ ഖത്തർ ശാലേം ഐ പി സി സഭയുടെ മുൻ സഹ ശുശ്രുഷകനായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ശാരീരിക ക്ലേശങ്ങളാൽ ഭവനത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
സംസ്കാര ശുശ്രുഷ ഒക്ടോബർ 8 ബുധനാഴ്ച്ച രാവിലെ 8 മണി മുതൽ ഭവനത്തിലും തുടർന്ന് ഉച്ചയ്ക്ക് 12:30 ന് വയലാ ഐ പി സി കാർമ്മേൽ സഭാ സെമിത്തേരിയിലും നടത്തപ്പെടും. ഐ ബി സി കുമ്പനാട് മുൻ സ്റ്റാഫ് പാസ്റ്റർ ബെഞ്ചമിൻ ഡാനിയേലിന്റെ ജേഷ്‌ഠ സഹോദരനും, ഐ പി സി എറണാകുളം സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി അലക്സാണ്ടർ , ഐ പി സി തിരുവമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ ജെയിംസ് അലക്സാണ്ടർ എന്നിവർ ഭാര്യാ സഹോദരന്മാരാണ്. എബനേസർ കോട്ടേജിൻ്റെ ലൊക്കേഷൻ: ഗൂഗിൾ മാപ്പ്
മക്കൾ: ഷെറിൻ ബോസ്(ഖത്തർ), സ്റ്റാൻലി ബോസ്(കുവൈറ്റ്). മരുമക്കൾ: ജിൻസി ഷെറിൻ, ജോമോൾ സ്റ്റാൻലി

- Advertisement -

Comments are closed, but trackbacks and pingbacks are open.