ഐ.പി.സി ബെംഗളുരു സെന്റർ വൺ 19-മത് കൺവൻഷൻ സെപ്റ്റംബർ18 മുതൽ

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി) ബെംഗളുരു സെന്റർ വൺ 19-മത് വാർഷിക കൺവൻഷൻ ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 18 മുതൽ 21 വരെ നടക്കും. കർണാടക സ്റ്റേറ്റ് ഐ. പി.സി പ്രസിഡൻ്റും സെന്റർ വൺ പ്രസിഡന്റുമായ പാസ്റ്റർ ഡോ.വർഗ്ഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഐപിസി മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ.സാം ജോർജ്, പാസ്റ്റർ എബി ഏബ്രഹാം (പത്തനാപുരം), പാസ്റ്റർ എബി തോമസ് (ചെന്നൈ) എന്നിവർ പ്രസംഗിക്കും. ഡിസ്ട്രിക്റ്റ് ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. ദിവസവും വൈകിട്ട് 6 മുതൽ സംഗീത ശുശ്രൂഷയും സുവിശേഷയോഗവും നടക്കും. 19ന് രാവിലെ 10 മുതൽ 1 വരെ ഉപവാസ പ്രാർഥനയും ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ സോദരി സമാജം സമ്മേളനം 20 ന് രാവിലെ 10 മുതൽ 1 വരെ പൊതുയോഗം ഉച്ചയ്ക്ക് 2.30- 4.30 വരെ സൺഡെസ്കൂൾ പി.വൈ.പി.എ വാർഷിക സമ്മേളനം സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ബെംഗളുരു സെന്റർ വൺ ഐ പി സി യുടെ കീഴിലുള്ള 23 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ.ഡോ.വർഗീസ് ഫിലിപ്പ് നേതൃത്വം നൽകും. ഞായറാഴ്ച ഉച്ചയോടെ കൺവൻഷൻ സമാപിക്കും. പാസ്റ്റർ ജോർജ് ഏബ്രഹാം ( ജനറൽ കൺവീനർ), പാസ്റ്റർ ടി.എസ്.മാത്യൂ (സെൻ്റർ സെക്രട്ടറി), പാസ്റ്റർ സാം മാത്യൂ ( പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading