കെ. ടി. എം. സി. സി ടാലെന്റ്റ് ടെസ്റ്റ് 4 ന്
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ ൺഗ്രിഗേഷൻ (കെ.ടി.എം.സി.സി)യുടെ 10 -മത് ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ മാസം നാലാം തീയതി വ്യാഴാഴ്ച സംഘടിപ്പിക്കും.
എൻ.ഈ.സി.കെ അങ്കണത്തിൽ വിവിധ വേദികളിലായി രാവിലെ 8 നു ആരംഭിക്കുന്ന മത്സരത്തിൽ എൻ.ഈ.സി.കെ ലെയും അഹമ്മദി സെയിന്റ് പോൾസിലും ഉൾപ്പെട്ട മാർത്തോമാ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൺ, പെന്തക്കോസ്ത് സഭകളിലുള്ള 30 സഭകളിൽ നിന്നായി 500 ഇൽ പരം മത്സരർത്ഥികൾ മാറ്റുരയ്ക്കും.
സംഗീതം, സമൂഹഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം,ക്വിസ്, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങളിൽ മത്സരം ഉണ്ടാകും. മത്സര ദിനത്തെ ആസ്പദമാക്കി വീഡിയോ ന്യൂസ് ബുള്ളറ്റിൻ മത്സരവും ഉണ്ടാകും .പ്രായം അടിസ്ഥാനമാക്കി 3 ഗ്രൂപ്പുകളിലാകും മത്സരം. പരിപാടി ഹാർവെസ്റ് ടി.വി. തൽസമയം സംപ്രേഷണം ചെയ്യും.
കെടിഎംസിസി സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ 70ൽ പരം സൺഡേസ്കൂൾ പ്രവർത്തകർ അണിനിരന്നു കൊണ്ട് കെ.ടി.എം.സി.സി ഓഫീസിൽ നിന്ന് ആരംഭിക്കുന്ന ദീപശിഖാ റാലി എൻ.ഈ.സി.കെ യുടെ വ്യത്യസ്ത കോണുകളിലൂടെ പ്രയാണം ചെയ്ത് ചർച്ച് & പാരിഷ് ഹാളിന്റെ മുൻപിൽ ഒരുക്കുന്ന ഉദ്ഘാടന വേദിയിൽ എത്തുന്നതോടുകൂടിയാണ് ഈ വർഷത്തെ ടാലെന്റ് ടെസ്റ്റിന് ഔപചാരികമായ ഉദ്ഘാടനം കുറിക്കുന്നത്.
എൻ. ഈ. സി .കെ ചെയർമാൻ റവ .ഇമ്മാനുവേൽ ഗരീബ് ഉദ്‌ഘാടനം ചെയ്യും . ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ്. റവ. ഡോ. തോമസ് എബ്രഹാം തിരുമേനി ഉദ്ഘാടനം ചെയ്യും. വിശിഷ്ട അതിഥികൾക്ക് പുറമെ വിവിധ സഭകളിൽ നിന്നുള്ള ആത്മീയ നേതൃത്വവും ,സാമൂഹിക ,സാംസ്കാരിക നേതാക്കൾ പങ്കെടുക്കും , വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും .
ടാലെന്റ്റ് ടെസ്റ്റിന്റെ വിജയത്തിനായി ഷിജോ തോമസ് (ജനറൽ കൺവീനർ) , ഷിബു വി.സാം (പ്രോഗ്രാം കോർഡിനേറ്റർ), വർഗീസ് മാത്യു (പ്രസിഡന്റ്), അജോഷ് മാത്യു (സെക്രട്ടറി), ടിജോ സി . സണ്ണി (ട്രെഷറർ), , റോയ് കെ. യോഹന്നാൻ (എൻ .ഈ .സി .കെ സെക്രട്ടറി ) ,സജു വാഴയിൽ തോമസ് ,ദീപക് ഫിലിപ്പ് തോമസ്, റെജു ഡാനിയേൽ ജോൺ, ജിനോ അരീക്കൽ എന്നിവരുടെ നേതൃത്വത്തിൽ 100 അംഗ കമ്മറ്റി പ്രവർത്തിക്കുന്നു.

- Advertisement -



Comments are closed, but trackbacks and pingbacks are open.