റ്റിപിഎം ബാംഗ്ലൂർ സെന്റർ കൺവൻഷൻ മാർച്ച് 27 മുതൽ

ബെംഗളൂരു: കർണാടകയിലെ ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ബാംഗ്ലൂർ സെന്റർ വാർഷിക കൺവൻഷൻ മാർച്ച് 27 മുതൽ 30 ഞായർ വരെ ഹെന്നൂർ ബാഗലൂർ റോഡ് ഗധലഹള്ളി സെൻറ് മൈക്കിൾസ് സ്ക്കൂളിന് സമീപം റ്റി.പി.എം കൺവെൻഷൻ സെൻററിൽ നടക്കും.

ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും.
സഭയുടെ പ്രധാന ശുശ്രൂഷകർ കൺവെൻഷനിൽ പ്രസംഗിക്കും.
മിഷൻ പ്രവർത്തകർ വിവിധ പ്രാദേശിക ഭാഷകളിൽ കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും.
ഞായറാഴ്ച രാവിലെ 9 ന് ബാംഗ്ലൂർ സെന്ററിൻ്റെ കീഴിലുള്ള 42 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.
സെൻ്റർ പാസ്റ്റർ ജയശേഖരൻ വിൽസൺ , അസി.സെൻറർ പാസ്റ്റർ പി. ധനശേഖർ എന്നിവരും സഹശുശ്രൂഷകരും നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading