പാസ്റ്റർ എം എബ്രഹാം (76) അക്കരെ നാട്ടിൽ.

റ്റാംപ (ഫ്ലോറിഡ): ആലപ്പുഴ നങ്ങ്യർകുളങ്ങര സ്വദേശി പി വൈ പി എ മുൻ ജനറൽ സെക്രട്ടറിയായ കർത്തൃദാസൻ പാസ്റ്റർ എം എബ്രഹാം (76 വയസ്സ്) അമേരിക്കയിൽ ഫ്ലോറിഡയിലെ റ്റാംപയിൽ വച്ച് മാർച്ച്‌ 22 ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ എം എബ്രഹാം 1974 മുതൽ 1980 വരെ ആറ് വർഷം പി വൈ പി എ യുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ വടവാതൂർ, ആമല്ലൂർ, തിരുവനന്തപുരം താബോർ, ട്രേയ്സ്റ്റാ ബർനാക്കൾ പരുത്തിപ്പാറ എന്നീ സഭകളിലെ മുൻ ശുശ്രൂഷകനായിരുന്ന പാസ്റ്റർ എം എബ്രഹാം 1989 ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
ഭാര്യ : പരേതയായ സൂസൻ എബ്രഹാം.
മക്കൾ : വെസ്‌ലി എബ്രഹാം, ഡോ. ഗിഫ്റ്റി.
സംസ്കാരം പിന്നീട്.

           

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.