ബഹ്റിൻ ഇന്ത്യൻ സ്കൂ‌ൾ പ്ലാറ്റിനം ജൂബിലി ലോഗോ ഡിസൈൻ ചെയ്ത് പാസ്റ്ററുടെ മകൻ ശ്രദ്ധേയനായി

മനാമ: ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി പ്രമാണിച്ച് ലോഗോ രൂപകൽപ്പന ചെയ്‌ത് പാസ്റ്ററുടെ മകൻ ശ്രദ്ധേയനായി.

News Middle Advt Banner

ചെങ്ങന്നൂർ, കല്ലശ്ശേരി സ്വദേശിയും ബഹ്റിൻ ശാരോൻ ഫെലോഷിപ്പ് ചർച്ച് ശുശ്രൂഷകനുമായ പാസ്റ്റർ ടൈറ്റസ് ജോൺസന്റെ മകൻ ഇന്ത്യൻ സ്‌കൂളിലെ പതിനൊന്നാം ക്‌ളാസ് കൊമേഴ്‌സ് വിദ്യാർത്ഥിയായ ജോഹാൻ ജോൺസൺ ടൈറ്റസാണ് ലോഗോ ഡിസൈൻ ചെയ്ത് ഇന്ത്യൻ സമൂഹത്തിന്റെ ആദരവ് പിടിച്ച് പറ്റിയത്. ഇന്ത്യൻ സ്കൂ‌ളിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ പ്രതീകമായിട്ടാണ് ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഇൻഫോർമാറ്റിക്സ് പ്രാക്ട‌ീസസ് വിദ്യാർത്ഥിയായ ജോഹാൻ നേരത്തെ ശാരോൻ ഫെലോഷിപ്പ് ചർച്ചിനും ഇന്ത്യൻ സ്‌കൂൾ ഫെയർവെലിനും പോസ്റ്ററുകൾ രൂപകൽപ്പന ചെയ്‌തിരുന്നു. സ്‌കൂളിന്റെ പൈതൃകം, സാംസ്കാരിക വൈവിധ്യം എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് ലോഗോ. വ്യത്യസ്‌ത വർണ്ണ പശ്ചാത്തലം സ്കൂ‌ളിൻ്റെ വൈവിധ്യത്തെ എടുത്തുകാണിക്കുന്നു.

മാതാവ്: സിനി ടൈറ്റസ്,
ജെറമി ജോൺസൺ (കാനഡ), ഇന്ത്യൻ സ്കൂ‌ൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജോഷ്വ മാത്യു ടൈറ്റസ് എന്നിവർ സഹോദരങ്ങളാണ്.

ജോഹാൻ ജോൺസൺ ടൈറ്റസിനെ
റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ഇന്ത്യൻ സമൂഹം ആദരിച്ചു. സ്‌കൂൾ വൈസ് ചെയർമാനും സ്പോർട്‌സ് അംഗവുമായ ഡോ മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗം (ഫിനാൻസ് & ഐ.ടി) ബോണി ജോസഫ് എന്നിവർ ജോഹാന് അവാർഡ് സമ്മാനിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഇതര ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ ജേതാവിനെ അഭിനന്ദിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading