പാസ്റ്റർ ജയകുമാരന്റെ മകൻ ജോഷ്വയ്ക്ക് വേണ്ടി ദൈവമക്കൾ പ്രാർത്ഥിക്കുക

തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ആറ്റിങ്ങൽ സെക്ഷൻ പ്രെസ്ബിറ്റർ കർത്തൃദാസൻ പാസ്റ്റർ ജയകുമാരന്റെ മകൻ ജോഷ്വാ (21) ഓഗസ്റ്റ് 15 വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് പിരപ്പൻകോട് തയ്ക്കാടിന് സമീപം അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസിന് (സി എ) വേണ്ടി ഭക്ഷണപ്പൊതി വിതരണത്തിന് പോകുന്ന യാത്രയിൽ താൻ സഞ്ചരിച്ച ബൈക്കിന് നേരെ ഒരു കാർ വന്ന് ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കുകൾ ഏറ്റ് സീരിയസായി ഇപ്പോൾ തിരുവനന്തപുരം എസ് പി ഫോർട്ട്‌ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. മകന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഒടിവുകളും ചതവുകളും ഉണ്ട്. ഓഗസ്റ്റ് 16 വെള്ളിയാഴ്ച്ച രാവിലെ ഒരു അടിയന്തിര സർജറി നടക്കേണ്ടതുണ്ട്.
പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ ദൈവമക്കളും ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading