അട്ടപ്പാടി ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ നടത്തപ്പെട്ടു

അട്ടപ്പാടി : മലബാർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ഒരു വർഷത്തെ കർമ്മ പദ്ധതികളുടെ ഭാഗമായി അട്ടപ്പാടി മേഖല യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ നടത്തപ്പെട്ടു.

News Middle Advt Banner

മുണ്ടൻപാറ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടത്തപ്പെട്ട യുവജന സമ്മേളനം ഫാ. വർഗീസ് ജോസഫ് ( അട്ടപ്പാടി ആശ്രമം) ഉദ്ഘാടനം ചെയ്തു. OCYM അട്ടപ്പാടി മേഖലാ പ്രസിഡൻറ് ഫാ. അബിൽഡാ മാത്യു അധ്യക്ഷത വഹിച്ചു. അട്ടപ്പാടി മേഖല ഓർഗനൈസർ നിതിൻ ഏവരെയും സ്വാഗതം ചെയ്തു.

ഫാ. വർഗീസ് മാത്യു ആശംസകൾ അറിയിച്ചു. ഡെന്നി ജോൺ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ഓ സി വൈ എം മുണ്ടൻപാറ വൈസ് പ്രസിഡന്റ് സനൂപ് ഷാജി ഏവർക്കും നന്ദി അറിയിച്ചു. മേഖലയിലെ വിവിധ പള്ളികളിൽ നിന്നും യുവതി യുവാക്കൾ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading