പുസ്തക പരിചയം: വായനയുടെ ആസ്വാദനത്തിലേക്ക് ലയിച്ചിറക്കുന്ന രണ്ടു പുസ്തകങ്ങൾ | എബ്രഹാം തോമസ് അടൂർ

വായനക്കാരനെ വായനയുടെ ആസ്വാദനത്തിലേക്ക് ലയിച്ചിറക്കുന്ന രണ്ടു പുസ്തകങ്ങൾ.’ ആഷേറിൻ്റെ കഥകൾ’ ,വിശുദ്ധൻ്റെ സന്തതികൾ ‘. ഇവ രണ്ടും വായനക്കാരനെ ഏറെ സ്പർശിക്കുന്നതും പിന്നെയും വായിക്കുവാൻ പ്രേരിപ്പിക്കുന്നതുമായ കഥാപാത്രങ്ങൾ. ക്രിസ്തുവിൽ ഞാൻ സ്നേഹിക്കുന്ന പ്രിയ ആ ഷേർ മാത്യു അച്ചാൻ എഴുതിയ ഈ രണ്ടു പുസ്തകങ്ങളും ഏതാനും മണിക്കുറുകൾ കൊണ്ട് വായിച്ചു തീർത്തതാണ്. ഓരോ ഇതളുകൾ മറിക്കുമ്പോഴും ജിജ്ജാസയോടെ മാത്രമേ വായിക്കുവാൻ കഴിയുകയുള്ളു. അത്രമേൽ അർഥ- ആശയ സംപുഷ്ടമായ ഗ്രന്ഥങ്ങളാണ് എന്ന് പറയുന്നതിൽ തർക്കമില്ല. ഒരു ക്രിസ്തു വിശ്വാസിയുടെ ജനനം മുതൽ മരണം വരെയുള്ള യാത്രയിൽ അഭിമുഖീകരിക്കുന്ന ചോദ്യങ്ങളും അതിൻ്റെ മറുപടികളും അതിൻ്റെ അർഥവ്യാപ്തി ഒട്ടും പാഴാക്കാതെ വായനക്കാരനിലേക്ക് ലളിതമായി അവതരിപ്പിച്ചിരിക്കുന്ന നോവലും കഥകളും.

ക്രൈസ്തവ ഗോളത്തിലെ ഓരോ സംഭവ വികാസങ്ങളും കഥാരൂപത്തിൽ വായനക്കാരിലേക്ക് എത്തിക്കുവാൻ ഗ്രന്ഥ ക്കാരന് എത്തിക്കുവാൻ സാധിച്ചു എന്നുള്ളത് സന്തോഷാർഹമാണ്. ജീവിതത്തിൻ്റെ ഏതു സാഹചര്യത്തിലും ഓടിയെത്താൻ സാധിക്കുന്ന അഭയകേന്ദ്രമായ ക്രിസ്തുവിനെ ചിത്രീകരിച്ചിരിക്കുന്ന രീതി അഭിമാനമാണ്. ഏറെ സന്തോഷത്തോടെയാണ് രണ്ടു ഗ്രന്ഥങ്ങളും വായിച്ചു തീർത്തത്. ഇനിയും ഒട്ടന്നേകം ആശയസംപുഷ്ടമായ ഗ്രന്ഥങ്ങൾ എഴുതുവാൻ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു.

എബ്രഹാം തോമസ് അടൂർ

-ADVERTISEMENT-

-Advertisement-

Leave A Reply

Your email address will not be published.