പാസ്റ്റർ റെജി മൂലേടം രചിച്ച പാസ്റ്റേഴ്സ് ഫോക്കസ് ഗ്രന്ഥം പ്രകാശനം ചെയ്തു

കൊച്ചി: സഭാ ശുശ്രൂഷകന്മാർക്കായി പാസ്റ്റർ റെജി മൂലേടം രചിച്ച “പാസ്റ്റേഴ്സ് ഫോക്കസ്” എന്ന പുസ്തകത്തിന്റെ പ്രകാശനം പാസ്റ്റർ സണ്ണി അലക്സാണ്ടർ, പാസ്റ്റർ സ്റ്റീഫൻ മാത്യുവിന് നൽകി നിർവഹിച്ചു. കൊച്ചി വൈറ്റില ഷാരോൺ ഹാളിൽ നടന്ന പ്രത്യേക യോഗത്തിലാണ് പുസ്തക പ്രകാശനം നടന്നത്.

യോഗത്തിൽ ഗുഡ് ന്യൂസ് എഡിറ്റർ ടി. എം. മാത്യു അധ്യക്ഷനായിരുന്നു. പാസ്റ്റർ ടി. ഡി. ബാബു ദൈവവചന സന്ദേശം നൽകി. പാസ്റ്റേഴ്സ് ജോണി സെബാസ്റ്റ്യൻ (ശാരോൻ ചർച്ച് ), ടി. ടി. ജേക്കബ് (എജി ചർച്ച്), ജോബോയ് ഐസക് (ചർച്ച് ഓഫ് ഗോഡ്) എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ എം. ജെ. ഡൊമിനിക് അനുഗ്രഹ പ്രാർത്ഥന നടത്തി.

സഭാ ശുശ്രൂഷയിൽ പ്രവർത്തിക്കുന്ന പാസ്റ്റർമാർക്ക് ആത്മീയവും പ്രായോഗികവുമായ മാർഗനിർദേശങ്ങൾ നൽകുന്ന ഗ്രന്ഥമായാണ് “പാസ്റ്റേഴ്സ് ഫോക്കസ്” അവതരിപ്പിക്കുന്നത്. ഓ എം ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 200 രൂപയാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading