മേരി തോമസ് ചിക്കാഗോയിൽ നിര്യാതയായി

ചിക്കാഗോ: ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ മേരി തോമസ് (94) മെയ്‌ 28ന് നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ജൂൺ 8 ശനിയാഴ്ച രാവിലെ 9 ന് ഡെസ്സ്പ്ലെയിൻസിലുള്ള റിഡ്ജ് വുഡ് ചാപ്പലിൽ ആരംഭിച്ച് ഉച്ചയോടെ റിഡ്ജ് വുഡ് സെമിത്തേരിയിൽ ശവസംസ്കാരം നടക്കും.

അടൂർ പകലോമറ്റം കെങ്കയിൽ പരേതരായ കൊച്ചു കുഞ്ഞ് കോശിയുടെയും അന്നമ്മയുടെയും മകളാണ് പരേത. റാന്നി കണ്ടപ്പേരുർ തുണ്ടിയിൽ ഇലങ്കത്ത് പരേതനായ സൈമൺ തോമസ് ആണ് ഭർത്താവ്. പൂനയിലും ബോംബെയിലും ദീർഘകാലം താമസിച്ചിരുന്ന ഇവർ ബോംബെ ചെമ്പൂർ ഐപിസിയിലെ സജീവ അംഗങ്ങൾ ആയിരുന്നു. 32 വർഷങ്ങൾക്കു മുൻപാണ് മകൻ പ്രമോദ് തോമസിനോടും കുടുംബത്തിനോടും ഒപ്പം ചിക്കാഗോയിൽ താമസം ആക്കിയത്.
സുമ (ബോംബെ) സുധ (അറ്റ്ലാന്റ) പ്രമോദ് (ചിക്കാഗോ) പ്രവീൺ (സൗത്ത് കരോലീന) എന്നിവർ മക്കളും ബാബു, പരേതനായ ജോയ്, റോയ്,ജെസ്സി, സൂസൻ എന്നിവർ മരുമക്കളുമാണ്. 10 കൊച്ചുമക്കളും 9 പേരക്കുട്ടികളും ഉണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.