ലേഖനം: മാറാത്ത സ്നേഹിതൻ | എബ്രഹാം തോമസ്, അടൂർ
മറുമീ ലോകം മാറ്റങ്ങളേറിടുമ്പോൾ
മാറുമീ ബന്ധങ്ങൾ ബന്ധനങ്ങളായിടുമ്പോൾ ഭൂമി തൻ മാറ്റങ്ങൾ ഓരോദിനമതും ആവർത്തിച്ചീടുമ്പോൾ വചനമതു മാറില്ല നാഥൻ പറഞ്ഞതുപോൽ
സ്നേഹബന്ധങ്ങൾ കല്ലറവരെമാത്രമതായിടുമ്പോൾ നിത്യതയിലും സ്നേഹിക്കുന്നൊരെൻ നാഥനുണ്ട് സ്നേഹിതരിൽ സ്നേഹിതനാമെന്നേശുവേ നിൻ മുഖം കാണുവാനാശയേറിടുന്നെ
മൃത്യു വന്നിടുമ്പോൾ സ്നേഹിതർ മാറും മാറില്ല
നാഥൻ വാക്കതൊരിക്കലും
മാറ്റത്തിൻ കതിരുകൾ വിളങ്ങിടുന്നേ മാറാത്ത നാഥനെ വന്നീടണേ…
എബ്രഹാം തോമസ്, അടൂർ