ഭ്രാന്തന്റെ വേദപുസ്തകം | സജോ കൊച്ചുപറമ്പിൽ
പതിവിലും നിരാശിതയായാണ് അവൾ അമ്മയുടെയും ആങ്ങളയുടെയും അടുത്ത് ആ ദിനങ്ങളിൽ എത്തിയിരുന്നത്,
അവളുടെ കലങ്ങി താണുപോയ കണ്ണുകളെ നോക്കി ചങ്ങലയിൽ കിടന്ന് അമ്മ അവളോട് ചോദിച്ചു എന്തുപറ്റി മോളെ…??
എന്താ മുഖത്ത് ഒരു വല്ലാത്ത വാട്ടം?? അവൾ ചിരിച്ചു എന്ന് വരുത്തി തീർത്ത് അമ്മയോട് പറഞ്ഞു ,
ഒന്നുമില്ല അമ്മേ..ഒന്നുമില്ല…
അതിനു ശേഷം അവൾ തൻറെ സങ്കടങ്ങൾ ഉള്ളിലൊതുക്കി അമ്മയെ ശുശ്രൂഷിച്ചു കുളിപ്പിച്ച് ഒരുക്കി അമ്മയെ റെഡിയാക്കിയ ശേഷം ആങ്ങളയുടെ അടുത്തേക്ക് കടന്നു ചെന്നു അയാളെയും ശരീരമാസകലം വൃത്തിയാക്കി,
മുറിയും തൂത്തു തുടച്ച് വീട് മുഴുവൻ വൃത്തിയാക്കിയശേഷം അവൾ തൻറെ ജോലിസ്ഥലത്തേക്ക് ഓടി.
ഒരു പെൺകുട്ടി ഇവിടെ എരിഞ്ഞു തീരുകയാണ് അകവും പുറവും ഒരുപോലെ പറഞ്ഞു കത്തി അവൾ അവരുടെ മുമ്പിൽ എരിഞ്ഞടങ്ങുകയാണ്.
വേദനയോടെ കടന്നു പോയ ആ ദിനങ്ങൾ ഒക്കെ അവൾ ഒന്നുറപ്പിച്ചു ഇതാണ് എൻറെ വിധി.ഇതാണ് എൻറെ കുടുംബത്തിൻറെ വിധി ഇതിൽനിന്ന് ഒരു കരകയറ്റം,
ഈ ചങ്ങലയിൽ നിന്നൊരു മോചനം ഈ പെടാപ്പാടിൽ നിന്ന് ഒരു വിടുതൽ എന്റെ ജീവിതത്തിൽ എന്റെ മാതാവിന്റെ ജീവിതത്തിൽ എന്റെ ആങ്ങളയുടെ ജീവിതത്തിൽ ഇനി ഉണ്ടാകാൻ ഒരു ചാൻസും ഇല്ല.
കരഞ്ഞു കരഞ്ഞു വറ്റിപ്പോയ കണ്ണീർ ഇനി പൊഴിക്കാൻ അവൾക്ക് ബാക്കിയുണ്ടായിരുന്നില്ല.കണ്ണ് കരഞ്ഞ് കലങ്ങി കുഴിഞ്ഞു പോയിരുന്നു അങ്ങനെ അവളുടെ ആ ദുസഹമായ ജീവിതത്തോട് ആ പ്രതിസന്ധികൾ നിറഞ്ഞ കഠിനമായ ജീവിതത്തോട് അവൾ പറഞ്ഞു. ഇതാണ് നിൻറെ വിധി ഇതു നീ അനുഭവിച്ചു തീർത്ത ഈ ഭൂമിയിൽ നിന്നും മടങ്ങുക എന്നതാകും എൻറെ നിയോഗം.
അങ്ങനെ ദിവസങ്ങൾ കടന്നുപോയി നിനച്ചിരിക്കാത്ത ഒരു സമയത്ത് വീണ്ടും ഒരിക്കൽ കൂടി ഉപദേശി ആ വീടിൻറെ പടിക്കെട്ടുകൾ കടന്നെത്തി ഇത്തവണ മുറ്റത്തുനിന്ന് ഉപദേശി നീട്ടി വിളിച്ചു,
ഇവിടെ ആരുമില്ലേ…..
ഉണ്ടല്ലോ…ഇവിടെ ആളുണ്ടല്ലോ….ആരാ അത്…… അകത്തുനിന്ന് ഒരു പുരുഷ ശബ്ദം ഉപദേശിക്കേട്ടു.എടീ റോസമ്മോ….. ആരോ മുറ്റത്ത് വന്നിരിക്കുന്നു പോയി നോക്കടി…
റോസമ്മ ഓടി മുറ്റത്തെത്തി ഉപദേശി വന്നു നിന്നുടനെ അവളോട് മോളെ ഒരാഴ്ച എനിക്ക് വരാൻ പറ്റിയിരുന്നില്ല വേറെ ചില തിരക്കുകളിൽ ആയിപ്പോയി .ഇന്നാ ഒന്ന് സമയം കിട്ടിയത് ക്ഷെമിക്കണം.റോസമ്മ ഉപദേശിയെ നോക്കി പറഞ്ഞു സാരമില്ല അപ്പച്ചോ ഞാനോർത്തു ഇനി ഈ വഴിക്കൊന്നും വരത്തില്ല എന്ന്.അയ്യോ അങ്ങനെയൊന്നും ഇല്ല മോളെ എനിക്ക് ആകുന്നിടത്തോളം കാലം ഞാൻ ഈ വഴിക്ക് വരും..ഈ വീടിൻറെ വിടുതൽ ഈ വീട്ടിലുള്ളവരുടെ വിടുതൽ എൻറെ ജീവിതലക്ഷ്യങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്.ഇപ്പോൾ ദൈവം എന്നെ ഏൽപ്പിച്ച ഒരു വലിയ ദൗത്യമാണ് അത് ഞാൻ ചെയ്തുതീർത്തിട്ടേ പോകു.ആ വാക്കുകൾ അതുവരെ അവളുടെ ഉള്ളിൽ ഉണ്ടായിരുന്ന നിരാശയുടെ വേദന തത്കാലികമായി മായിച്ചു കളഞ്ഞു.പെട്ടെന്ന് ഉപദേശി അവളോട് ചോദിച്ചു മോളെ ഞാൻ ഒന്ന് പ്രാർത്ഥിച്ചോട്ടെ..?? റോസമ്മ പറഞ്ഞു അതിനെന്താ പ്രാർത്ഥിച്ചോളൂ…
മോളെ ഇത്തവണ ദൈവാത്മാവ് എന്നോട് പറഞ്ഞു ഈ വീടിന് ചുറ്റും നടന്നു പ്രാർത്ഥിക്കാൻ അതുകൊണ്ട് ഞാൻ ഈ വീടിനു ചുറ്റും നടന്നു പ്രാർത്ഥിച്ചോട്ടെ……
റോസമ്മ ഒന്നും മനസ്സിലാകാതെ സമ്മതം മൂളി.
അന്ന് ഉപദേശി ആ വീടിനു ചുറ്റും നടന്ന് കൈയുയർത്തി പ്രാർത്ഥിച്ചിട്ട് പോയി അന്നും കാര്യമായി ഒന്നും നടന്നില്ല വീടിനകത്തെ അശാന്തത അതുപോലെ തുടർന്നു.
അന്ന് പതിവിനു വിപരീതമായി ഉപദേശി വീടിനു ചുറ്റും നടക്കുമ്പോൾ ജാലകത്തിനുള്ളിലൂടെ അമ്മയും മകനും ആക്രോശിക്കുകയും, കാർക്കിച്ചു തുപ്പുകയും, ചെയ്തുകൊണ്ടിരുന്നു.
അവരെ ഇരുവരെയും സമാധാനിപ്പിക്കാൻ റോസമ്മ രണ്ടു മുറികളും മാറിമാറി കയറിയിറങ്ങി.
തുടരും