എം പി എ യൂ കെ കോൺഫറൻസിന് അനുഗ്രഹീത സമാപ്തി

ഇംഗ്ലണ്ട് : 21 മത് എം പി എ യൂ കെ ജനറൽ കോൺഫറൻസ് അനുഗ്രഹമായി സമാപിച്ചു. മൂന്ന് ദിനങ്ങളിലായി നടന്ന ഈ വർഷത്തെ കോൺഫറൻസ് ആത്മീയ ശുശ്രൂഷകളാലും ജനപങ്കാളിത്തവും സംഘടനാ മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു.
മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ നാഷണൽ പ്രസിഡന്റ് റവ ബിനോയ് എബ്രഹാം ഉദ്ഘാടനം നിർവ്വഹിച്ചു. കോൺഫ്രൻസിൽ പാസ്റ്റർ ദാനിയേൽ കൊന്നനിൽകുന്നതിൽ (സെക്രട്ടറി, ഐ പി സി കേരള സ്റ്റേറ്റ് ) വിവിധ സെക്ഷനുകളിൽ വചന ശുശ്രുഷ നിർവ്വഹിച്ചു . ബ്രദർ അനിൽ അടൂർ എം പി എ ക്വയറിനൊപ്പം ആരാധനയ്ക്ക് നേതൃത്വം നൽകി. യൂത്ത് സ്‌പീക്കറായി ഡോ ബ്ലസൻ മേമനയും, ലേഡീസ് സ്‌പീക്കറായി സിസ്റ്റർ സാറ കോവൂരും വിവിധ സെക്ഷനിൽ ശുശ്രുഷിച്ചു.
വരും വർഷങ്ങളിൽ യുവ തലമുറയുടെ കൂടുതൽ പങ്കാളിത്തത്തോടെ കൂടുതൽ മികവാർന്ന നിലയിൽ യൗവനക്കാർക്കായി അവരുടെ സെക്ഷനുകൾ നടത്തണമെന്ന് എം പി എ പ്രസിഡന്റ് റവ. ബിനോയ് എബ്രഹാമിന്റെ ആഹ്വാനം ജനം ഏറ്റെടുത്തു. 2025 ലെ എം പി എ യൂ കെ സമ്മേളനം കേംബ്രിഡ്ജ് പട്ടണത്തിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഞായറാഴ്ച പൊതു ആരാധനയോടെ ഈ വർഷത്തെ കോൺഫറൻസ് സമാപിച്ചു.

വാർത്ത: പോൾസൺ ഇടയത്ത്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.