കവിത: നസ്രായൻ | ബെന്നി ജി. മണലി കുവൈറ്റ്
കനല് കോരുന്നെൻ ഇടനെഞ്ചിലെങ്കിലും
പുഴ ഒഴുകുന്നെൻ മിഴിയിണയെങ്കിലും
തലയിൽ മിന്നുന്നൊരു ഇടിമുഴക്കമെങ്കിലും
തൻ മാറിൽ ചേർത്ത് നിർത്തുന്നു കർത്തൻ
അറ്റു പോയി എല്ലാ ബന്ധങ്ങളെങ്കിലും
ചെത്തി മാറ്റി എല്ലാ സൗഹ്രദമെങ്കിലും
ഒറ്റു നൽകി ഉറ്റ തോഴരെങ്കിലും
ചേർത്തു നിർത്താൻ ഒരു കർത്തൻ ഉണ്ടെനിക്ക്
ചോർന്നു പോയെൻ ധന സമൃദ്ധി എങ്കിലും
കൊഴിങ്ങു പോയ് എല്ലാ സ്ഥാനങ്ങളെങ്കിലും
തൂത്തെറിഞ്ഞാ മാനങ്ങളെങ്കിലും
നീട്ടി എൻ നേർക്കാ തുളച്ച പാണികൾ
തീർന്നു പോയെൻ മന സുഖമെങ്കിലും
ക്ഷയിച്ചു പോയെൻ ബലമതെങ്കിലും
നിദ്രാഹീനമായെൻ നിശകൾ എങ്കിലും
എന്നെ തഴുകുന്നെൻ പ്രാണനാം കർത്തൻ
എൻ പാപ മുക്തിക്കായവൻ വന്നീ ധരിത്രിയിൽ
ഒപ്പിയെടുത്തവൻ എൻ വൻ പാപമെല്ലാം
സ്വന്ത നിണത്താൽ കഴുകി എൻ പാപമൊക്കെയും
ചേർത്തവൻ എന്നെയും നിത്യ ദൈവ രാജ്യത്തിൽ