കവിത: ഒരാൾ | ജെസ്‌നി അന്ന തോമസ്
കാലഗതിയിൽ മനുഷ്യന് മനസിലാക്കാൻ കഴിയാത്ത
വിസ്മയമാണ് ഒരാൾ.
കാലാരംഭത്തിൽ മനുഷ്യനെ തെറ്റിച്ചതും ഒരാൾ.
കാലത്തിലൂടെ സഞ്ചരിച്ചു മനുഷ്യനെ വീണ്ടെടുത്തതും ഒരാൾ.
ശാപം വരുത്തി വച്ചത് ഒരാൾ,
ശാപം അകറ്റിയത് ഒരാൾ.
ജീവൻ കൊടുക്കുവാൻ കഴിവുള്ളത് ഒരാൾക്ക്.
ജീവൻ എടുക്കുവാൻ കഴിയുന്നതും ഒരാൾക്ക്.
ക്രൂരമായി കോടി ജനങ്ങളെ കൊന്നതും ഒരാൾ.
സ്വാതന്ത്ര്യം എന്ന സ്വപ്നം നേടി തന്നതും ഒരാൾ.
കാലമേ, എന്തുകൊണ്ട് ഒരു
കൂട്ടത്തെക്കാൾ പ്രബലനാകുന്നു ആ ഒരാൾ?