പത്ഥ്യോപദേശ വിശ്വാസികൾ നിർമ്മലവും പരിശുദ്ധവുമായ ദൈവവചനത്തിന്റെ വക്താക്കൾ :ബിഷപ്പ് ഡോ. തോമസ് എബ്രഹാം

ഇവാൻജലിക്കൽ സഭ ജനറൽ കൺവെൻഷൻ നാളെ സമാപിക്കും

തിരുവല്ല : ഇവാൻജലിക്കൽ സഭയുടെ
ആവിർഭാവത്തിന് കാരണമായ
പത്ഥ്യോപദേശത്തിന്റെ പ്രയോക്താക്കൾ കാലത്തിനു മുമ്പേ നടന്ന കർമ്മയോഗികൾ ആയിരുന്നുവെന്നും നിർമ്മലവും പരിശുദ്ധവുമായ കലർപ്പില്ലാത്ത ദൈവത്തിന്റെ വചനങ്ങൾ വിശുദ്ധ വേദ പുസ്തകത്തിന്റെ ആധികാരികത നിലനിർത്തിക്കൊണ്ട് പിന്തുടരാനാണ് അവർ ശ്രമിച്ചതെന്നും പ്രിസൈഡിംഗ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം പറഞ്ഞു. സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ജനറൽ കൺവെൻഷനോടനുബന്ധിച്ച് സഭാ ദിനത്തിൽ നടന്ന പത്ഥ്യോപദേശ സമിതി സപ്തതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു. സഭാ ദിനാചരണത്തിന്റെ ഭാഗമായി സ്തോത്ര ശുശ്രൂഷയും സഭയുടെ സംഗീത വിഭാഗമായ ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്കിന്റെ പ്രത്യേക പരിശീലനം ലഭിച്ച 70 അംഗ ഗായകസംഘവും സണ്ടേസ്കൂൾ പ്രവർത്തന ബോർഡിന്റെ ആഭിമുഖ്യത്തിൽ സണ്ടേസ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെട്ട ഗായകസംഘത്തിന്റെ ഗാനാലാപനവും നടന്നു. പത്ഥ്യോപദേശത്തിന്റെ പ്രസക്തിയെകുറിച്ചുള്ള പുസ്തകങ്ങളുടെ പ്രകാശനവും നടത്തപ്പെട്ടു. പങ്കെടുത്ത സഭാ ജനങ്ങൾ സഭാ ദിന പ്രതിജ്ഞയും ഏറ്റു ചൊല്ലി. ബിഷപ്പ് ഡോ. എം.കെ കോശി, ബിഷപ്പ് ഡോ. ടി. സി. ചെറിയാൻ, ബിഷപ്പ് ഏ. ഐ അലക്സാണ്ടർ, സഭാ സെക്രട്ടറി റവ. എബ്രഹാം ജോർജ്, വൈദിക ട്രസ്റ്റി റവ. പി.ടി മാത്യു, സണ്ടേസ്കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. സജി ഏബ്രഹാം, സേവിനി സമാജം സെക്രട്ടറി സൂസൻ കുരുവിള, റവ. സജി മാത്യു, റവ. അനിഷ് തോമസ് ജോൺ, പ്രഫ. ജോൺ സഖറിയ, വികാരി ജനറാളന്മാരായ റവ. ടി.കെ തോമസ്, റവ. സി. കെ. ജേക്കബ്, ജൂബിലി മെമ്മോറിയൽ ബൈബിൾ കോളജ് പ്രിൻസിപ്പൽ റവ. ഡോ. പ്രകാശ് ഏബ്രഹാം മാത്യു,
റവ. ഷിബു കോരുത് എന്നിവർ പ്രസംഗിച്ചു.

സേവനിസമാജം, സൺഡേ സ്കൂൾ പ്രവർത്തന ബോർഡ്’ യുവജന പ്രവർത്തന ബോർഡ് എന്നിവയുടെ നേതൃത്വത്തിലുള്ള മിഷനറി സമ്മേളനങ്ങളും, ഹിന്ദി ബെൽറ്റ് മിഷൻ, ചെന്നൈ ജൂബിലി മെമ്മോറിയൽ ബൈബിൾ കോളേജ്, ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക് ആൻഡ് കമ്മ്യൂണിക്കേഷൻസ്, ബസ്ക്യാമ്മ ഫെലോഷിപ്പ്, മെഡിക്കൽ ഫെലോഷിപ്പ് എന്നിവയുടെ പ്രത്യേക യോഗങ്ങളും നടത്തപ്പെട്ടു,
കൺവെൻഷൻ ഞായറാഴ്ച്ച സമാപിക്കും. രാവിലെ 7.30-ന് തിരുവത്താഴ ശുശ്രൂഷയും തുടർന്ന് സമാപന പൊതു സമ്മേളനവും നടക്കും. സുവിശേഷ പ്രവർത്തനത്തിനായി പ്രതിഷ്ഠിക്കപ്പെടുന്ന കുട്ടികളുടെ സമർപ്പണ ശുശ്രൂഷയും നടക്കും. പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം സമാപന സന്ദേശം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.