50 മത് ആലപ്പുഴ കൺവൻഷൻ

ആലപ്പുഴ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് കൺവൻഷൻ 2024 ജനുവരി 24 മുതൽ 28 ഞായറാഴ്ച വരെ ആലപ്പുഴ കളർകോട് അഞ്‌ജലി ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.

സുവർണ്ണ ജൂബിലി കൺവൻഷൻ 24ന് വൈകിട്ട് ഐ.പി.സി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ & ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് പ്രസിഡന്റുമായ പാസ്റ്റർ ഏബ്രഹാം ജോർജ് ഉത്ഘാടനം നിർവഹിക്കും.

റവ.ഡോ. റ്റി വത്സൻ എബ്രഹാം (ഐ.പി.സി ജനറൽ പ്രസിഡന്റ്‌ ), പാസ്റ്റർ ഫിലിപ്പ് പി. തോമസ് ( ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ്‌ ), പാസ്റ്റർ തോമസ് ഫിലിപ്പ് വെണ്മണി, പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ അനിൽ കൊടിത്തോട്ടം, ഡോ. രാജു എം. തോമസ്, ഡോ എബി പി. മാത്യു എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.

തിരുവത്താഴ ശുശ്രൂഷ, സമാപന സമ്മേളനവും 28, ഞായറാഴ്ച രാവിലെ 8:30 മുതൽ ഉച്ചയ്ക്ക്‌ 01:00 വരെ നടത്തപ്പെടും.

ക്രൈസ്തവ കൈരളിയിലേ പ്രശസ്ത അംഗങ്ങളുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഹോളി ഹാർപ്സ് സംഗീതം ശുശ്രൂഷ നിർവഹിക്കും.

എല്ലാ ദിവസവും വൈകിട്ട് 05:30 മുതൽ 09:00 വരെ പൊതുയോഗം നടത്തപ്പെടും.
26 ന് രാവിലെ 10:00 മുതൽ 01:00 വരെ ഉപവാസ പ്രാർത്ഥന, 02:30 മുതൽ 05:00 വരെ വുമൺസ് ഫെല്ലോഷിപ്പ് സമ്മേളനം, 27 ശനിയാഴ്ച രാവിലെ 09:30 മുതൽ ഉച്ചയ്ക്ക്‌ 01:00 വരെ മിഷൻ ചലഞ്ച്, 02:00 മുതൽ 05:00 വരെ സൺ‌ഡേ സ്കൂൾ, & പി.വൈ.പി.എ സംയുക്ത സമ്മേളനം എന്നിവ ക്രമീകരിച്ചിരിക്കുന്നു.

സഭയുടെ സുവർണ്ണ ജുബിലീ സുവനീർ ‘വയലും തീരവും’ ഐ.പി.സി ജനറൽ പ്രസിഡന്റ്‌ ഡോ. ടി. വൽസൻ ഏബ്രഹാം പ്രകാശനം ചെയ്യും.

അസ്സോസിയേറ്റ് ഡിസ്ട്രിക്ട് ശുശ്രൂഷകൻ പാസ്റ്റർ എൻ. സ്റ്റീഫൻ, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ തോമസ് ചാണ്ടി, സെക്രട്ടറി പാസ്റ്റർ മനേഷ് വർഗീസ്, ജോ. സെക്രട്ടറി ബ്രദർ കെ. ജോയ്, ട്രഷറർ ബ്രദർ സൈമൺ തോമസ്, പബ്ലിസിറ്റി കൺവീനർ വെസ്‌ലി പി. എബ്രഹാം എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.