കവിത : ബേദലഹെമേ നിന്നിൽ പിറന്നവൻ |സജോ കൊച്ചുപറമ്പിൽ
മണ്ണിലെ കൊട്ടാരങ്ങളിൽ പട്ടുമെത്ത
വിരിച്ചവർ വിണ്ണിന്റെ മശിഹ
പിറവിക്കായി കാത്തു കാത്തു..
എന്നാലൊരുനാളിൽ വീണ്ണിലെ താരകം
മണ്ണിലൊരു പുൽക്കൂട്ടിൽ ഭൂജാതനായ്…
ആടും മാടും ആട്ടിടയരും മേലെ വാനിൽ തരാഗങ്ങളും ദൂതരും സന്തോഷത്താൽ
മതിമറന്നു പാട്ടുകൾ പാടി ..
കിഴക്കേ നാട്ടിൽ നിന്നും വിദ്വന്മാരോന്നായ് തരാകം നോക്കി ബേദലഹെമിലെത്തി
മശിഹയെ തേടി….
പിറവികൊണ്ടവന്റെ ശ്രുതിയാൽ നാടിന്റെ അധികാര കസേര ഭയത്താൽ ഇളകിയാടി നാടെങ്ങും ശിശുക്കളുടെ ഒരു തലമുറയിൽ
മരണം വിതച്ചു…
പൊന്നു മൂരൂ കുന്തിരുക്കം കാഴ്ചയായ് വെച്ച് മശിഹയിൻ മുൻപിൽ വിദ്വാന്മാർ ഒന്നായ്
താണ് വണങ്ങി…
ശീലകളാൽ ചുറ്റപ്പെട്ട് പുൽത്തോട്ടിലിൽ
കിടന്നു മശിഹ മണ്ണിലൊരു താരകമായി
മിന്നി വിളങ്ങി..
വനിലെ ദൂതരും പാരിലെ ഇടയരും ഒന്നായ് ചേർന്നു വാഴ്ത്തി പാടി
നമുക്കായ് ഒരുവൻ പിറന്നു മനുജരെ…
അത്യുന്നതങ്ങളിൽ മഹത്വം ദൈവമേ
ഭൂമിയിൽ അങ്ങയുടെ പ്രസാദം കിട്ടിയ ഞങ്ങളിൽ അങ്ങ് സമാധാനം നിറയ്ക്കണേ…
ലോകമേ ആധുനിക ലോകമേ
ബേദലഹേമിൽ പിറന്നവൻ കാൽവറിയിൽ
ഉടഞ്ഞേ നിനക്കായ് ക്രിസ്തുയേശു കാൽവറിയിൽ ഉടഞ്ഞേ….
ക്രിസ്തു പിറന്ന മണ്ണേ ബേദലഹെമേ
നിന്നിൽ പിറന്നവൻ ഇന്നീ മണ്ണാകും
എന്നിൽ പിറന്നേ….