ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ ഇസബെല്ല തോമസ് (11) മരണമടഞ്ഞു
കാൻബറ: കാൻബറയിൽ ജോലി ചെയ്യുന്ന മലയാളി നേഴ്സ് ദമ്പതികളായ തോമസിന്റെയും സോണിയയുടെയും ഏക മകൾ ഇസബെല്ല തോമസ് (11 വയസ്സ്) ന്യൂമോണിയ ബാധയെ തുടർന്ന് കാൻബറ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. കാൻബറയിലെ മലയാളി സമൂഹത്തിലെ നിറ സാന്നിധ്യമായ കുടുംബത്തിലെ കുട്ടിയുടെ വേർപാട് മലയാളി സമൂഹത്തെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.
