കവിത: എന്തുകൊണ്ട് ഇങ്ങനെ | രാജൻ പെണ്ണുക്കര
എന്തുകൊണ്ട് ഇങ്ങനെയെന്നു പറയാനും
കഴിയുന്നില്ല സോദരേ….
പണ്ട് ഞാൻ ഇങ്ങനെ
ആയിരിന്നില്ല എന്നതല്ലേ സത്യം!!..(2)
ആകുമോ നിന്നാൽ ചൊല്ലുവാനിനിയും
കാരണഭൂതൻ ആരെന്ന സത്യം.
തേടി അലയുന്നു ഞാനതിൻ കാരണം
ഇദ്ധരയിൽ ദിനരാത്രങ്ങളെന്നും …(2)
തിക്തമാം അനുഭവമോ എന്നു
എന്മനം ചോദിക്കുന്നെപ്പൊഴും….
മാറുവാൻ ശ്രമിക്കുന്നു ആവതും പക്ഷേ
ആവുന്നില്ല എന്നതാണ് കഷ്ടം!!..(2)
വഴികാട്ടയായി നടന്നു
ഞാനേവർക്കും മുന്നിലായെന്നും…
ഋതുഭേദമെന്യേ സ്നേഹിസിച്ചേവരേയും
വർണ്ണ വ്യത്യാസമെന്യേ!!..(2)
കൈനിറയെ കൊടുത്തേവർക്കും
അളവില്ലാതെ എന്നും….
സ്നേഹവായ്പ്പാൽ കരുതിയേവരേയും
അർഹമാം വിധത്തിൻ അപ്പുറം!!..(2)
എന്നിട്ടും ഇങ്ങനാക്കി തീർത്തതാരെന്ന ചോദ്യം,
പിന്നെയും കിടക്കുന്നു കണ്മുൻപിൽ മലർന്നിതാ ഇന്നും…
എന്നാലും എങ്ങനേ എന്ന ചോദ്യത്തിനുത്തരം
പറയുവാൻ തുനിയുന്നു ഞാനീയവസരം!!..(2)
ഓർത്തു പോകുന്നു
ഞാനെപ്പൊഴുമാ സ്വർണ്ണവാക്യം
ഒരുവനാൽ ഒരുവൻ ഒടുങ്ങുവാൻ
നീ ഹേതു ആകരുതേ എന്ന ഗലാത്യ വാക്യം!!..(2)
മാതൃക ആകേണ്ടവർ
ആകാതിരുന്നാൽ എന്തു ചെയ്യും സോദരാ…
സദ്ഗുണപാഠം ആകേണ്ടവർ
ദുർഗുണപാഠമായാൽ എന്താകും സ്ഥിതി !!..(2)
ന്യായം ചെയ്യേണ്ടവർ മറിച്ചു കളഞ്ഞാലോ
എന്തായിടും സാധുവിൻ ഗതി …
സത്യത്തേ മൂടിവെക്കുന്ന കൈകളാൽ
അപ്പം നുറുക്കിയാൽ ആകുമോ ശുദ്ധം!!..(2)
മുറിവ് കെട്ടേണ്ടവർ മുറിച്ചു
മാറ്റിയാൽ ഉണ്ടാകും അതിവേദന,
ഒറ്റവാക്കിനാൽ ശമിക്കുമോ എന്ന്
പറയുവാൻ കഴിയുമോ??.(2)
കൂടെ നടന്നിട്ട് ചതിക്കുന്നോർ
വാങ്ങുന്നു പാരിതോഷികം…
അസത്യത്തിൻ അനുയായികൾ
യാത്രയാകുന്നു പിന്നേയും അതിൽ!!..(2)
സത്യത്തിനായി നിന്നോരെല്ലാം
ഒറ്റപ്പെട്ടു പോയിടും..
പിന്നെയെല്ലാം വിട്ടെറിഞ്ഞു പോകുമെന്ന്
തെളിയിക്കുന്നു അനുഭവം!!..(2)
ഇന്നു ത്യാഗം എവിടെ
ത്യാഗമനോഭാവം എവിടെ??.
സ്വാർത്ഥചിന്തയിൽ വെട്ടിമാറ്റുന്നു
ആത്മബന്ധങ്ങളും!!..(2)
പൊട്ടിയകലുന്നാ സ്നേഹത്തിൻ
കണ്ണികൾ ഓരോന്നും !!..
പെട്ടുപോകുന്നവർ അറിയാതന്യായ
ബന്ധനങ്ങളിൽ!!..(2)
ഒരുവനാൽ ഒരുവൻ ഒടുങ്ങുവാൻ
നീയും ഹേതുവായതോർത്ത്
തേങ്ങുന്നുണ്ട് എന്മനം
ദിനാത്രങ്ങളായ് എന്നും!!..(2)
ആത്മാവിൻ കണക്ക്
കൊടുക്കാനുണ്ട് നിനക്കെന്ന സത്യം
ഇതൊക്കെ ചെയ്തുകൂട്ടും മുൻപ്
ഓർത്തിരുന്നെങ്കിൽ നിനക്കെത്ര നന്ന്!!..(2)