റ്റി.പി.എം സെക്കന്ദ്രാബാദ് സെന്റർ കണ്‍വൻഷൻ വ്യാഴാഴ്ച മുതൽ

സെക്കന്ദ്രാബാദ് / (തെലുങ്കാന): ദി പെന്തെക്കൊസ്ത് മിഷൻ സെക്കന്ദ്രാബാദ് സെന്റർ കൺവൻഷൻ ഒക്ടോബർ 5 മുതൽ 8 വരെ കേസര റ്റി എസ് എസ് പി ഡി സി എൽ സബ് സ്റ്റേഷന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

News Middle Advt Banner

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും ഉണ്ടായിരിക്കും.

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് സെക്കന്ദ്രാബാദ് സെന്ററിലെ തെലുങ്കാന, ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുള്ള 40 ഓളം സഭകളുടെ സംയുക്ത സഭായോഗവും നടക്കും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading