ദില്ലിയിൽ ശക്തമായ ഭൂചലനം

ദില്ലിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.  റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയാതായി നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ പ്രസ്താവനയിൽ പറഞ്ഞു. നേപ്പാൾ ആണ്‌ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. നേപ്പാളിനു പുറമേ ഇന്ത്യ, ചൈന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചതായി വിവരങ്ങളില്ല. 40 സെക്കന്റിലധികം നീണ്ടുനിന്ന ഭൂകമ്പം പരിഭ്രാന്തി പരത്തി, താമസക്കാർ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി മാറിയതായാണ് റിപ്പോർട്ട്. നാഷണല്‍ സീസ്മോളജി സെന്റര്‍ പറയുന്നതനുസരിച്ച്‌ രണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 2.25 നാണ് ആദ്യ ഷോക്ക് ഉണ്ടായത്. അതിന്റെ തീവ്രത 4.46 ആയിരുന്നു. അരമണിക്കൂറിന് ശേഷം ഉച്ചയ്ക്ക് 2.51 ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.