പി.വൈ.പി.എ യു.എ.ഇ റീജിയൻ താലന്തു പരിശോധനയ്‌ക് ആവേശോജ്വല സമാപനം

ഷാർജ: യു എ ഇ യിലെ 44 സഭകളിൽ നിന്നായി 400 ഇൽ പരം പ്രതിഭകൾ പങ്കെടുത്ത പി വൈ പി എ റീജിയൻ താലന്ത് പരിശോധന സജീവ പങ്കാളിത്തം കൊണ്ടും നിലവാരം കൊണ്ടും ശ്രദ്ധയാകർഷിച്ചു . സെപ്റ്റംബർ 29നു നടന്ന സമ്മേളനം പി വൈ പി എ യു എ ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷിബു മുണ്ടൻപ്ലാക്കലിന്റെ അധ്യക്ഷതയിൽ ഐ പി സി യു എ ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡോ വിൽസൺ ജോസഫ് ഉത്ഘാടനം നിർവഹിച്ചു .

News Middle Advt Banner

4 വേദികളിലായി ഏകദേശം 400 ഇൽ പരം പ്രതിഭകൾ ഉൾപ്പെടെ 700 ഇൽ പരം ആളുകളുടെ സാന്നിധ്യം താലന്തു പരിശോധനയെ ആവേശോജ്വലമാക്കി. ബ്ലെസ്സൺ ജോൺ മലയിൽ, പാസ്റ്റർമാരായ റിബി കെന്നെത്ത്‌, രാജീവ് സേവിയർ, സോണി ജോസഫ്, സിസ്റ്റർ ഷൈനി പ്രമോദ്, ആശ അലക്സ്, ഡഗ്ലസ് ജോസഫ്, ജെറിൻ പി ജോണിക്കുട്ടി എന്നിവർ വിധികർത്തകളായി. ജിതിൻ പി ഹരി (ഐപിസി ബെഥേൽ, അജ്‌മാൻ) വ്യക്തിഗത ചാമ്പ്യൻഷിപ്പ്‌ കരസ്ഥമാക്കി. ഗ്രൂപ്പ് ബൈബിൾ ക്വിസ് ഇനത്തിൽ ഐപിസി അബുദാബി, ഐപിസി വർഷിപ്പ് സെന്റർ ഷാർജ, ഐപിസി ഫിലഡൽഫിയ ദുബായ് എന്നിവർ വിജയികളായി. ഗ്രൂപ്പ് സോങിൽ (മലയാളം) ഐപിസി വർഷിപ്പ് സെന്റർ ഷാർജ, ഐപിസി ഫിലദെൽഫിയ ദുബായ്, ഐപിസി അജ്‌മാൻ എന്നിവരും ഇംഗ്ലീഷ് വിഭാഗത്തിൽ ഐപിസി എബനേസർ അൽ ഐൻ, ഐപിസി കാർമേൽ ദുബായ്, ഐപിസി ശാലേം ദുബായ് എന്നിവരും വിജയിച്ചു. റീജിയണിലെ ഭാരവാഹികളും ശ്രുശൂഷകൻമാരും സൺ‌ഡേസ്കൂൾ, പി.വൈ.പി.എ, സോദരിസമാജം ഭാരവാഹികളും സമ്മാനദാനം നിർവഹിച്ചു.

വെക്തിഗത ചാമ്പ്യൻ ജിതിൻ കെ ഹരി ട്രോഫി ഏറ്റുവാങ്ങുന്നു

ലിന്റു ജോണിന്റെ നേതൃത്വത്തിൽ വിപുലമായ ഭക്ഷണ ക്രമീകരണങൾ നടന്നു. റോബിൻ ലൂക്ക് താലന്ത് കൺവീനറായും എബി ടി ഡാനിയേൽ ജോയിൻ കൺവീനറായും പ്രവർത്തിച്ചു. പി.വൈ.പി.എ ഭാരവാഹികളായ പാസ്റ്റർ സാമുവേൽ സി ജോൺസൻ, സഞ്ജു എം ചെറിയാൻ, ജോ തോമസ്, എബിൻ ഹബീബ് എന്നിവർ വിവിധ വേദികളുടെ സുഗമമായ നടത്തിപ്പിന് ചുക്കാൻ പിടിച്ചു. കർമ്മനിരതരായാ പി.വൈ.പി.എ ലോക്കൽ സെക്രട്ടറിമാർക്കും പ്രവർത്തകർക്കും റീജിയൻ പി.വൈ.പി.എയുടെ നന്ദി സെക്രട്ടറി ടോജോ തോമസ് അറിയിച്ചു .

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading