ഇന്ത്യയിലെ മതസ്വാതന്ത്ര്യം: യുഎസ് കമ്മീഷന്റെ തെളിവെടുപ്പ് ബുധനാഴ്ച

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ മ​ത​സ്വാ​ത​ന്ത്ര്യ​ത്തെ​യും അ​നു​ബ​ന്ധ പ്ര​ശ്ന​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​ൻ യു​എ​സ് ക​മ്മീ​ഷ​ൻ ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലീ​ജി​യ​സ് ഫ്രീ​ഡം (യു​എ​സ്‌​സി​ഐ​ആ​ർ​എ​ഫ്). 20ന് ​തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്നാ​ണ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക​തി​രാ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ യു​എ​സ് സ​ർ​ക്കാ​രി​ന് ഇ​ന്ത്യ​യു​മാ​യി ചേ​ർ​ന്ന് എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന​തു സം​ബ​ന്ധി​ച്ചാ​ണ് ക​മ്മീഷ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

തെ​ളി​വെ​ടു​പ്പി​നാ​യി ഫെ​ർ​ണാ​ണ്ട് ഡി. ​വ​രേ​നെ​സ് (ന്യൂ​ന​പ​ക്ഷ വി​ഷ​യ​ങ്ങ​ളി​ൽ യുഎൻ പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട​ർ), താ​രി​ഖ് അ​ഹ​മ്മ​ദ് (ഫോ​റി​ൻ ലോ ​സ്പെ​ഷലി​സ്റ്റ്, ലോ ​ലൈ​ബ്ര​റി ഓ​ഫ് കോ​ണ്‍ഗ്ര​സ്), സാ​റാ യാ​ഗ​ർ (വാ​ഷിം​ഗ്ട​ണ്‍ ഡ​യ​റ​ക്ട​ർ, ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ച്), സു​നി​ത വി​ശ്വ​നാ​ഥ് (എ​ക്സി​ക്യുട്ടീ​വ് ഡ​യ​റ​ക്ട​ർ, ഹി​ന്ദു​സ് ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്സ്), ഇ​ർ​ഫാ​ൻ നൂ​റു​ദ്ദീ​ൻ, (ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ അ​ൽ​താ​നി ജോ​ർ​ജ്ടൗ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഇ​ന്ത്യ​ൻ പൊ​ളി​റ്റി​ക്സ് പ്ര​ഫ​സ​ർ) എ​ന്നി​വ​രെ ക​മ്മീ​ഷ​ൻ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​ന്ത്യ​യെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് ഈ ​വ​ർ​ഷം മേ​യി​ൽ അ​മേ​രി​ക്ക റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ടി​രു​ന്നു.

എ​ന്നാ​ൽ, തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന വി​വ​ര​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ടി​ൽ ഉ​ള്ള​തെ​ന്നാ​ണ് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ച​ത്. വ​സ്തു​താ​വി​രു​ദ്ധ​വും തെ​റ്റാ​യ ധാ​ര​ണ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ട്ട​തു​മാ​ണ് റി​പ്പോ​ർ​ട്ടെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.

- Advertisement -

-Advertisement-

You might also like
Leave A Reply