പ്രാർത്ഥനാസംഗമം ഒരുക്കുന്ന 12 മണിക്കൂർ പ്രാർത്ഥന നാളെ
ഷാർജ : പ്രാർത്ഥനാസംഗമം ഒരുക്കുന്ന 12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ (ഓഗസ്റ്റ് 12 ശനിയാഴ്ച ) രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ (യു.എ.ഇ സമയം ) നടക്കും. പാസ്റ്റർ സുധീർ കുറുപ്പ്, പാസ്റ്റർ സാം ജോർജ് , പാസ്റ്റർ ഫിലിപ്പോസ് പി. മാത്യു, ജെസ്സി സാജു, പാസ്റ്റർ ജെ. വിൽസൺ, പാസ്റ്റർ ജോർജ് വർഗീസ് എന്നിവർ ദൈവ വചനം ശ്രുശൂഷിക്കുകയും പാസ്റ്റർ ജയ്ലാൽ ലോറൻസ്, പാസ്റ്റർ പി. സി. മാത്യു, ബിനോയ് ലുക്കാസ്, ഷിബു ജോൺ, സിസ്റ്റർ സെലിൻ ഷിബു എന്നിവർ ആരാധനക്ക് നേതൃത്വം നൽകും.
രാജ്യങ്ങൾക്ക് വേണ്ടിയും (Pray for Nations ) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഇന്ത്യക്കു വേണ്ടിയും പ്രത്യേകിച്ചു മണിപ്പൂരിനു വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 | Paascode: 2020. വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ.