ബഹ്‌റൈൻ മാർത്തോമ്മാ ഹോംലാൻഡ് ഫെലോഷിപ്പിന്റെ യോഗം നടന്നു

ബഹ്‌റൈൻ: ബഹ്‌റൈൻ മാർത്തോമ്മാ ഹോംലാൻഡ് ഫെലോഷിപ്പിന്റെ 14-മത് യോഗം ആഗസ്റ്റ് 11 വെള്ളിയാഴ്ച്ച, ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിൽ വച്ചു നടന്നു. ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പാ സമ്മേളനം ഉദ്ഘാടനം ചെയ്തു. റവ. ജേക്കബ് വി.ജോർജ് അധ്യക്ഷം വഹിച്ച യോഗത്തിൽ കൺവീനർ എബി കെ. തോമസ് സ്വാഗതം ആശംസിക്കുകയും സെക്രട്ടറി ഏബ്രഹാം ശാമുവേൽ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ എം. എം. ജോൺ കണക്ക് അവതരിപ്പിക്കുകയും ചെയ്തു.

ഇടവക മുൻ വികാരിമാരായ വെരി. റവ. സ്കറിയ എബ്രഹാം, വെരി. റവ. ടി കെ മാത്യു, റവ. കെ. എൻ. ജോൺ, റവ. സാബു ജോർജ്, റവ. മാത്യൂസ് ചാണ്ടി, റവ. ചാക്കോ തോമസ്, റവ. വി പി. ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു. 200-ൽ അധികം അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ എം. വൈ. ഗീവർഗീസ് നന്ദി അറിയിക്കുകയും ചെയ്തു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading