ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ; റവ. ഡോ. വില്യം ലീ മുഖ്യ പ്രാസംഗികൻ

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ 23 -മത് വാർഷിക കൺവൻഷൻ സെപ്റ്റംബർ 1 മുതൽ 3 വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ലേക്ക് ലാന്റ് എബനേസർ ഐ.പി.സി ചർച്ചിൽ (5935 Strickland Ave, Lakeland, FL 33812 ) വെച്ച് നടത്തപ്പെടും. സുപ്രസിദ്ധ ഉണർവ് പ്രഭാഷകനും അനുഗ്രഹീത പ്രാസംഗികനുമായ റവ. ഡോ. വില്യം ലീ മുഖ്യ പ്രഭാഷണം നടത്തും. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ കെ.സി. ജോൺ ഉത്ഘാടനം നിർവ്വഹിക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം അധ്യക്ഷത വഹിക്കും.

പ്രെയ്സ് ആന്റ് വർഷിപ്പിന് റീജിയൻ ക്വയർ നേതൃത്വം നൽകും. വെള്ളി ശനി ദിവസങ്ങളിൽ പൊതുയോഗം വൈകിട്ട് 6.30 മുതൽ ആരംഭിക്കും. ശനിയാഴ്ച രാവിലെ 10 മുതൽ 12.30 വരെ സൺ‌ഡേസ്കൂൾ, യുവജന സമ്മേളനം, സഹോദരി സമ്മേളനം എന്നിവ നടക്കും. ഞയറാഴ്ച രാവിലെ 9 മുതൽ സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷയും ഉണ്ടായിരിക്കും.

ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത്‌ കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസികളും ശുശ്രുഷകന്മാരും കൺവൻഷനിൽ സംബന്ധിക്കും. പാസ്റ്റർ എ.സി ഉമ്മൻ, നിബു വെള്ളവന്താനം, എബ്രഹാം തോമസ്, ഡോ. ജോയി എബ്രഹാം, ജിം ജോൺ മരത്തിനാൽ, രാജു പൊന്നോലിൽ, സിബി കുരുവിള തുടങ്ങിയവർ കൺവെൻഷൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. | വാർത്ത: നിബു വെള്ളവന്താനം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading