ഡാളസ് ഐ.പി.സി ഹെബ്രോൻ വെക്കേഷൻ ബൈബിൾ ക്ലാസ് ജൂലൈ 5 മുതൽ

വാർത്ത: സാം മാത്യു, ഡാളസ്.

ഡാളസ്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഹെബ്രോൻ ഡാളസിന്റെ ആഭിമുഖ്യത്തിൽ വേനലവധിക്കാല ബൈബിൾ ക്ലാസ് നടക്കുന്നതാണ്. ജൂലൈ 5 ബുധൻ മുതൽ 7 വെള്ളി വരെ എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ ക്ലാസുകൾ സഭയുടെ ഗാർലൻഡിൽ ഉള്ള ആരാധനാലയത്തിൽ (1751 Wall Street, Garland, TX 75041) വെച്ച് നടക്കും. സ്കൂൾ കുട്ടികൾക്കും, യുവജനങ്ങൾക്കും, മുതിർന്നവർക്കും പ്രത്യേകം ക്ലാസുകൾ ഉണ്ടായിരിക്കും.

യുവജനങ്ങൾക്കായുള്ള ഇംഗ്ലീഷ് സെഷനുകളിൽ എംസി ഡില്ലൻ, നാൻസി തോമസ്, പവിൻ തോമസ് എന്നിവർ ക്ലാസുകൾ നയിക്കും. മലയാളം ക്ലാസുകളിൽ പാസ്റ്റർ കെ. ജെ. തോമസ് (കുമളി) മുഖ്യ സന്ദേശം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading