ശാരോൻ ഇവാഞ്ചലിസം ബോർഡ് പ്രാർത്ഥനയാത്ര ജൂലൈ 2 മുതൽ

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ ഒരോ ജില്ലയിലും കൂടെ കടന്നു പോകുന്ന പ്രാർത്ഥനയാത്ര ജൂലൈ 2ന് 5.30 മുതൽ 8.30 വരെ തൃശൂർ ജില്ലയിൽ മണ്ണൂത്തി ശാരോൻ ചർച്ചിൽ നിന്നും ആരംഭിക്കുന്നു. ഒരോ ജില്ലയിലും രാവിലെ 10 മണി മുതൽ 1 മണി വരേയും വൈകിട്ട് 6 മുതൽ 8.30 വരേയും വിവിധ സ്ഥലം സഭകളിൽ പ്രാർത്ഥന സംഗമം നടക്കും. അതത് ജില്ലകളിലുള്ള പാസ്റ്റർമാരും ദൈവമക്കളും പ്രസ്തുത യോഗങ്ങളിൽ പങ്കെടുക്കും.

ഒന്നാം ഘട്ടത്തിൽ മലബാറിലുള്ള ഒരോ ജില്ലയിലും തമിഴ്നാട് സംസ്ഥാനത്തെ നീലഗിരി ജില്ലയിലുടെയും പ്രാർത്ഥനയാത്ര കടന്ന് പോകും. സഭകളുടെ ഉണർവിനും, പാപികളുടെ മാനസാന്തരത്തിനും, ലഹരിയുടെ അടിമത്വത്തിലേക്കു കേരളത്തെ നയിക്കുന്ന പിശാചിൻ്റെ പ്രവർത്തിക്കെതിരെയും പ്രത്യേകം പ്രാർത്ഥിക്കുന്നു.
കൂടാതെ ക്രിസ്തു നിമിത്തം പീഡനം അനുഭവിക്കുന്ന മറ്റ് സംസ്ഥാനത്തുള്ള ജനങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കും. ജൂലൈ 8 ന് ഉച്ചയ്ക്ക് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ഒന്നാം ഘട്ട പ്രാർത്ഥനയാത്ര അവസാനിക്കും.

12 പേരടങ്ങുന്ന ഒരു സംഘം മൂന്ന് വാഹനങ്ങളിൽ യാത്ര ചെയ്യുന്നു. സമയം ലഭിക്കുന്നതനുസരിച്ച് ഉച്ചകഴിഞ്ഞുള്ള യാത്രയിൽ പരസ്യ യോഗങ്ങളും നടക്കും.
എന്ന് ഇവാഞ്ചലിസം ബോർഡിന് വേണ്ടി പാസ്റ്റർ ബിജു ജോസഫ്, പാസ്റ്റർ സാം ജി കോശി, ബിജു സി. നൈനാൻ എന്നിവർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading