ടൈറ്റാനിക് കാണാൻ പുറപ്പെട്ട സംഘത്തിലെ 5 പേരും മരിച്ചതായി റിപ്പോർട്ട്; ടൈറ്റാന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

വാഷിംഗ്ടണ്‍: ടൈറ്റാനിക് കാണാൻ പുറപ്പെട്ട സംഘത്തിലെ 5 പേരും മരിച്ചതായി അമേരിക്കൻ കോസ്റ്റ് ഗാർഡിനെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു. ടൈറ്റന്‍ അന്തര്‍വാഹിനിക്കായുള്ള തിരച്ചിലിനിടെ ടൈറ്റാനിക്കിന് സമീപമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ആര്‍ഒവി ഉപയോഗിച്ചുള്ള തിരച്ചിലിലാണ് ഇക്കാര്യം കണ്ടെത്തിയത്.

അതേസമയം വിദഗ്ധര്‍ ഈ വിവരം പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഫ്രാന്‍സിന്റെ വിക്ടര്‍ 6000 റോബോട്ടും തിരച്ചില്‍ ദൗത്യത്തിനായി ഇറങ്ങിയിട്ടുണ്ട്. രണ്ട് മെക്കാനികള്‍ കൈകളാണ് ഇവയ്ക്കുള്ളത്. അവശിഷ്ടങ്ങളെ പെട്ടെന്ന് നീക്കം ചെയ്യാനും, മുറിച്ചുമാറ്റാനുമെല്ലാം ഇവ സഹായിക്കും.അതേസമയം അങ്ങേയറ്റം ദുഷ്‌കരമാണ് രക്ഷാപ്രവര്‍ത്തനം എന്നാണ് വിവരങ്ങള്‍. പ്രതികൂല കാലാവസ്ഥ അടക്കം അഞ്ച് പേരെ കണ്ടെത്തുന്നതിന് തടസ്സമാവുന്നുണ്ട്. അതുപോലെ ടൈറ്റന്‍ അന്തര്‍വാഹിനി പുറത്ത് നിന്ന് മാത്രമേ തുറക്കാനാവൂ. അതുകൊണ്ട് സ്വയം രക്ഷപ്പെടുക അസാധ്യമാണ്. ഈ അന്തര്‍വാഹിനി രക്ഷപ്പെട്ട് സമുദ്രോപരിതലത്തിലേക്ക് വന്നാലും ഇതിലുള്ളവര്‍ക്ക് സ്വയം പുറത്തുവരാനുമാവില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply