പാസ്‌റ്റർ പൊന്നച്ചൻ എബ്രഹാം ഏ ജി നോർത്ത് ഹൈറേഞ്ച് റീജിയൻ സൂപ്രണ്ട്

പഞ്ചാബ്: അസ്സെംബ്ലിസ് ഓഫ് ഗോഡ് നോർത്ത് ഹൈറേഞ്ച് റീജിയൻ(AG NHR)സുപ്രണ്ട് ആയി റവ. പൊന്നച്ചൻ എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു.പഞ്ചാബ്, ചണ്ടിഗഡ്, ജമ്മു കശ്മീർ എന്നി സംസ്ഥാനങ്ങൾ അടങ്ങിയതാണ് എ ജി നോർത്ത് ഹൈറേഞ്ച് റീജിയൻ.അസിസ്റ്റന്റ് സുപ്രണ്ട് ആയി റവ. വൈ ജയരാജ്‌, സെക്രട്ടറിയായി റവ. ടിജോ മോൻ മാത്യു ട്രഷറർ റവ. മാണിക്ക് രാജ്,മെമ്പറായി റവ. അനിൽ കുമാർ എന്നിവർ എ ജി നോർത്ത് ഹൈറേഞ്ച് റീജിയന്റെ പുതിയ ഭരണ സമിതി യിലേക്ക് തിരഞ്ഞെടുക്കപെട്ടു.

എ ജി യുടെ ഒരു സഭ പോലും ഇല്ലാതിരുന്ന കാലത്ത് പത്തനംതിട്ട ജില്ലയിൽ തോന്നിയാമല എ ജി സഭാ അംഗമായ പാസ്റ്റർ പൊന്നച്ചൻ എബ്രഹാം 1990 ൽ തോന്നിയാമലയിൽ നിന്നും പ്രത്യേക ആത്മ നിയോഗത്താൽ പഞ്ചാബിലേയ്ക്ക് പോയി എ ജി യുടെ പേരിൽ സഭാ പ്രവർത്തനം തുടങ്ങി.
ഇന്ന് എ ജി യ്ക്ക് പഞ്ചാബിൽ 200ൽ അധികം സഭകൾ ഉണ്ട്. എ ജി നോർത്ത് ഹൈറേഞ്ച് റീജിയൻ രൂപീകരിച്ചപ്പോൾ പ്രഥമ സുപ്രണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് ഒരു ടെമിന് ശേഷം അസിസ്റ്റന്റ് സുപ്രണ്ട് ആയും ചുമതല വഹിച്ചിട്ടുണ്ട്.

ജലന്തർ എ ജി സഭാ ശുശ്രുഷകൻ കൂടിയാണ് ഇദ്ദേഹം.
ഭാര്യ:ജെസ്സിയും സജീവ പ്രവർത്തകയാണ്
മകൻ :ജെറിൻ
മകൾ :ജിൻസിയും ഭർത്താവായ പാസ്റ്റർ ഷെറിനും പഞ്ചാബിൽ എ ജി യുടെ സഭാ ശുശ്രുഷയിൽ ആണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.