റ്റി പി എം വാളകം സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ സൈമൺ (56) അക്കരെ നാട്ടിൽ
കൊട്ടാരക്കര: ദി പെന്തെക്കോസ്ത് മിഷൻ വാളകം സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ സൈമൺ(56) നിത്യതയിൽ പ്രവേശിച്ചു. ഭൗതിക ശരീരം ഇന്ന് വൈകിട്ട് വരെ വാളകം ഫെയ്‌ത്ത് ഹോമിലും തുടർന്ന് കൊട്ടാരക്കര സെന്റർ ഫെയ്‌ത്ത് ഹോമിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം നാളെ വ്യാഴാഴ്ച്ച രാവിലെ 10 ന് കൊട്ടാരക്കര സെന്റർ ഫെയ്‌ത്ത് ഹോമിൽ ആരംഭിക്കും തുടർന്ന് സഭാ സെമിത്തേരിയിൽ. കഴിഞ്ഞ 28 വർഷം മൂന്നാർ, കൊട്ടാരക്കര സെന്ററുകളിൽ കർത്താവിന്റെ ശുശ്രൂഷയിൽ ആയിരുന്നു. പരേതൻ കോയമ്പത്തൂർ സ്വദേശിയാണ്.