പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം മെയ് 28ന്

ന്യൂ​ഡ​ൽ​ഹി: സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ണി​ക​ഴി​പ്പി​ച്ച പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും. പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഈ​മാ​സം 28ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 970 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണു പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം നി​ർ​മി​ച്ച​ത്.

ത്രി​കോ​ണാ​കൃ​തി​യി​ൽ പ​ണി​ക​ഴി​പ്പി​ച്ച പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 2021 ജ​നു​വ​രി 15നാ​ണ് ആ​രം​ഭി​ച്ച​ത്. 64,500 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ നാ​ലു നി​ല​ക​ളാ​യി നി​ർ​മി​ച്ചി​ട്ടു​ള്ള മ​ന്ദി​ര​ത്തി​ൽ 1224 അം​ഗ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​നാ​കും. ഗ്യാ​ൻ ദ്വാ​ർ, ശ​ക്തി ദ്വാ​ർ, ക​ർ​മ്മ ദ്വാ​ർ എ​ന്നി​ങ്ങ​നെ പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ മൂ​ന്നു പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളാ​ണു​ള്ള​ത്.

എം​പി​മാ​ർ​ക്കും വി​ഐ​പി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും പ്ര​ത്യേ​കം പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ ഉ​ണ്ടാ​കും. രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ പൈ​തൃ​കം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നാ​യി നി​ർ​മി​ച്ച പ്ര​ത്യേ​ക ഭ​ര​ണ​ഘ​ട​നാ​ഹാ​ളും കെ​ട്ടി​ട​ത്തി​ലു​ണ്ട്. ഭ​ര​ണ​ഘ​ട​ന​യു​ടെ ഒ​രു പ​ക​ർ​പ്പ് ഹാ​ളി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

ഒ​രു ലൈ​ബ്ര​റി, ഒ​ന്നി​ല​ധി​കം ക​മ്മി​റ്റി മു​റി​ക​ൾ, ഡൈ​നിം​ഗ് റൂ​മു​ക​ൾ എ​ന്നി​വ​യും കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.