ഇന്റർനാഷണൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ രണ്ടാമത് വാർഷിക സമ്മേളനം ജൂൺ 2 മുതൽ

KE News Desk Canada

ടെന്നസി / മെംഫിസ്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നോർത്ത് അമേരിക്ക നേതൃത്വം വഹിക്കുന്ന
ഇന്റർനാഷണൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ രണ്ടാമത് വാർഷിക കൺവൻഷൻ 2023 ജൂൺ 2 വെള്ളി മുതൽ 4 ഞായർ വരെ ടെന്നസിയിലെ മെംഫിസിൽ സഭാംഗണത്തിൽ വച്ച് നടക്കും.

വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസിൽ റവ. റെൻ ഫിന്നി (ഡാളസ്), റവ ഫിന്നി ജേക്കബ് (കേരള) എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഫെയ്ത്ത് റെവല്യൂഷൻ ടീം (ഡാളസ്) ഗാനശുശ്രൂഷകൾക്ക് നേതൃത്വം നല്കും. പൊതുയോഗങ്ങൾ വെള്ളി ശനി ദിവസങ്ങളിൽ രാത്രി  7 മുതൽ 9 വരെയും, ശനിയാഴ്ച പകൽ 10 മുതൽ 12:30 വരെയും, ഞായറാഴ്ച പകൽ 10:30 മുതൽ 12:30 വരെ സഭാരാധനയും ഉണ്ടായിരിക്കുന്നതാണ്. സൂമിലൂടെയും പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്.

യോഗങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മെംഫിസ് സഭാശുശ്രുഷകനും ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ്  നോർത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റുമായ പാസ്റ്റർ  ബാബു തോമസ് അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading