പ്രാർത്ഥനാസംഗമം ഒരുക്കുന്ന 12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

ഷാർജ: പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന 12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ(മെയ്‌ 13 ശനിയാഴ്ച )രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ (യു. എ. ഇ സമയം ) നടക്കും. പാസ്റ്റർ പി.കെ ജോൺസൻ, പാസ്റ്റർ സുനി ഐക്കാട്, സിസ്റ്റർ ഗിരിജ സാം, പാസ്റ്റർ രാജു മാത്യു, പാസ്റ്റർ ജെ. വിൽ‌സൺ, പാസ്റ്റർ ജോർജ് വർഗീസ് എന്നിവർ ദൈവവചനം ശ്രുശൂഷിക്കും.

പാസ്റ്റർ ജയ്ലാൽ ലോറൻസ്, ബിനോയ്‌ ലുക്കാസ്, പാസ്റ്റർ ബിനു ജോസഫ്, സുവി. റെജി കെ. ബെഥേൽ, ഷെറിൻ ബോസ്, ഷിബു ജോൺ എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. രാജ്യങ്ങൾക്ക് വേണ്ടിയും (Pray for Nations) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.