റിവൈവ് 2023 ഏപ്രിൽ 24ന് ഷാർജ വർഷിപ്പ് സെന്ററിൽ

ഷാർജ: യു. പി. എഫ് യു. എ. ഇയുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന ത്രീദിന ആത്മീയ ഉണർവ്വ് യോഗങ്ങൾ 2023 ഏപ്രിൽ 24 തിങ്കളാഴ്ച വൈകിട്ട് 07:30-ന് ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ ആരംഭിക്കും. ലോക പ്രശസ്ത ഉണർവ്വ് പ്രഭാഷകൻ പാസ്റ്റർ ബാബു ചെറിയാൻ (പിറവം) മുഖ്യ സന്ദേശം നൽകും. യു. പി.എഫ് ആംഗത്വ സഭകളിലെ സഹോദരി സഹോദരന്മാരെ ഉൾപ്പെടുത്തി രൂപീകരിച്ച ക്വയർ സംഗീതാരാധന നയിക്കും.

2023 ഏപ്രിൽ 26 ബുധനാഴ്ച്ച വരെ ആയിരിക്കും യോഗങ്ങൾ നടക്കുന്നത്. യു. എ. ഇ ലെ സഭകളുടെയും, വിശ്വസികളുടെയും ആത്മിക മുന്നേറ്റം ലക്ഷ്യമിട്ട് ഒരുക്കിയിരിക്കുന്ന യോഗങ്ങളുടെ സുഗമമായ നടത്തിപ്പിന് യു. പി. എഫ് സീനിയർ പേട്രൻസ്, എക്സിക്യൂട്ടീവ്സ്, അംഗത്വ സഭകളിലെ പ്രതിനിതികൾ, ശുശ്രൂഷകന്മാർ അടങ്ങിയ വിപുലമായ ടീം, പ്രവർത്തിക്കുന്നതായി പ്രസിഡന്റ് പാസ്റ്റർ നിഷാന്ത് എം. ജോർജ് അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading