കവിത: രണ്ട് ജീവിതപാതകള്‍ | ജോൺ കുന്നത്ത്

ഉണ്ടിരുജീവിതപാതകളൊന്നു വി-
ശാലം മറ്റതോ ഇടുങ്ങിയതും
നാശത്തിലേക്കുള്ള പാതയത്രേയൊന്ന്
മറ്റത് ജീവങ്കലേയ്ക്കുമത്രേ

ഏറ്റം വിശാലമാം രാജപാതയിലൂ-
ടേറ്റവുമാളുകള്‍ യാത്ര ചെയ്വൂ
നാശത്തിലാണവരെത്തുകയെന്നറി –
യാതവര്‍ യാത്ര തുടര്‍ന്നിടുന്നു

എന്നാലിടുങ്ങിയ പാത കണ്ടെത്തിയ-
തിലൂടെ യാത്ര ചെയ്വോര്‍ ചുരുക്കം
യാത്ര കഠിനമാണെങ്കിലുമെത്തിടും
ലക്ഷ്യസ്ഥാനത്തവര്‍ നിശ്ചയമായ്

മാര്‍ഗ്ഗം സുഖകരമെങ്കിലോ ലക്ഷ്യമേ –
റ്റം ദുഃഖകാരണമായ് ഭവിക്കും
മാര്‍ഗ്ഗം ദുഃഖകരമെങ്കിലോ ലക്‌ഷ്യം സു –
ഖകരമായിടും നിശ്ചയം താന്‍

സമ്പത്തിനും പ്രശസ്തിക്കും സുഖത്തിനും
പിന്നാലെ കൂടുന്നു മിക്കവരും
ജീവിതം വ്യര്‍ഥമാക്കിയെന്ന് ദുഖിക്കും ജീവിതയാത്രയ്ക്കൊടുവിലവര്‍

(മത്തായി 7: 13 – 14)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.