ഫിലിപ്പ് ജോൺ (52) യു.എ.ഇയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു
അലൈൻ: അലൈൻ സിയോൺ ചർച്ച ഓഫ് ഗോഡ് മെമ്പറും മൈലപ്ര മണിയാറ്റ് പുത്തൻവീട്ടിൽ പരേതനായ വിപി ജോണിന്റെ മകനായ ഫിലിപ്പ് ജോൺ (52) ഇന്ന് രാവിലെ അലൈൻ തവാം ആശുപത്രിയിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു.
ചില നാളുകളായി രോഗാവസ്ഥയിൽ ആയിരുന്നു. ഭൗതികശരീരം നാട്ടിൽ കൊണ്ടുപോകുന്നതും ശവസംസ്കാരം പിന്നീട് മൈലപ്ര ടൗൺ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ നടത്തുന്നതുമാണ്. അലൈൻ മെഡി ക്ലിനിക് സ്റ്റാഫ് നേഴ്സ് പിറവന്തൂർ എബനേസർ ഹൗസിൽ ബിജിമോൾ ഫിലിപ്പ് ആണ് ഭാര്യ. അലൻ ഫിലിപ്പ് ആൽവിൻ ഫിലിപ്പ് എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഷാജി ജോൺ, കോശി ജോൺ. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.




- Advertisement -