ഇന്നത്തെ ചിന്ത : ഭക്തനായിരിക്ക | ജെ. പി വെണ്ണിക്കുളം
ഇയ്യോബ് 1:1
ഊസ് ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.
ഇയ്യോബിന്റെ പുസ്തകത്തിലെ പ്രധാന കഥാപാത്രം ദൈവപുരുഷനായ ഇയ്യോബാണ്. ഏദോമിലുള്ള ഊസ് ദേശത്താണ് ജനനം. താൻ ഒരു ചരിത്ര പുരുഷനായിരുന്നു, ഭക്തനായിരുന്നു. പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് സത്യമാണെന്നു തെളിയിക്കുന്ന തന്റെ കല്ലറയും ഒമാനിലെ സലാലായിലുണ്ട്. ധനവാനായിരിക്കെ തന്നെ ഭക്തി മുറുകെ പിടിക്കാൻ സാധിക്കും എന്ന് താൻ തെളിയിച്ചു. പ്രതിസന്ധികളിൽ ദൈവത്തെ തള്ളിപ്പറയരുത് എന്നൊരു സന്ദേശം കൂടി തന്റെ അനുഭവം പഠിപ്പിക്കുന്നു. പ്രിയരേ, ഭക്തിയോടെ ജീവിക്കാം ദൈവേഷ്ടം നിവർത്തിക്കാം.
ജെ. പി വെണ്ണിക്കുളം