ഇന്നത്തെ ചിന്ത : ദോഷം ചെയ്യുവാൻ ധൈര്യപ്പെടുന്നു | ജെ. പി വെണ്ണിക്കുളം
സഭാപ്രസംഗി 8:1
ജ്ഞാനിക്കു തുല്യനായിട്ടു ആരുള്ളു? കാര്യത്തിന്റെ പൊരുൾ അറിയുന്നവൻ ആർ? മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖത്തെ പ്രകാശിപ്പിക്കുന്നു; അവന്റെ മുഖത്തെ കാഠിന്യം മാറിപ്പോകുന്നു.
അസമാധാനം നിറഞ്ഞു നിൽക്കുന്ന ലോകത്തിൽ സകലരും ലഭിച്ചു തലതാഴ്ത്തുമ്പോൾ നീതിമാന്റെ കൊമ്പ് അവിടുന്ന് ഉയർത്തുന്നു. ദൈവത്തെക്കുറിച്ചുള്ള അറിവ് നമ്മെ നിത്യതയിൽ കൊണ്ടെത്തിക്കുന്നു. അതില്ലാത്തതുകൊണ്ട് പലരും മൂഡരായിത്തീരുന്നു. അതിനാൽ ദൈവത്തെ ഭയപ്പെട്ടു അവിടുത്തേക്ക് ഇഷ്ടമായത് ചെയ്യുക.
ജെ. പി വെണ്ണിക്കുളം